വർഷ മുരളീധരൻ
ഇല്ല. നമ്മിൽ നിന്നൊരിരയുണ്ടാവില്ല.
വേണ്ട. ബലിയാടാവാൻ അവളോ, കഴുവേറാൻ അവനോ വേണ്ട.
വന്ധ്യംകരിച്ചും ഗർഭപാത്രമുപേക്ഷിച്ചും
നമുക്കതുറപ്പിക്കാം. സമാധാനിക്കാം.
വിവാഹോടമ്പടിയില്ലാതെ നമുക്കവരെ പെറ്റുപോറ്റാമായിരുന്നു പക്ഷെ,
ആർത്തവം പരിശോധിക്കാനായ് അടിവസ്ത്രമൂരുകയും, കന്യകയാണോ എന്ന്
വിരൽ കൊണ്ടളക്കുകയും ചെയ്യുന്നിടത്തത് വേണ്ട.
നാളെയൊരുപക്ഷേ നീ അവർക്ക് ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയെന്നു വരും,
ദരിദ്രരായ നമ്മൾ ചേരിയിലാവും ഉണ്ടാവുക
അന്ന് വടികൊണ്ടോടിയടുത്ത മതത്തിന്റെ മദജലത്തിൽ നീ മുങ്ങിമരിക്കും.
മതിലു കെട്ടി തിരിച്ചവർ നമുക്ക് സു’രക്ഷ’യൊരുക്കും.
ഇനിയും ജനിക്കാത്ത അവരെ നമുക്ക് കൊല്ലണ്ട, ഹാഷ് ടാഗിലേക്ക് ചേർത്ത് വെക്കണ്ട.
വന്ധ്യം കരിച്ചും ഗർഭപാത്രമുപേക്ഷിച്ചും നമുക്കതുറപ്പിക്കാം, സമാധാനിക്കാം.!
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 8078816827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.