കവിത
ഉണ്ണികൃഷ്ണൻ കളമുള്ളതിൽ
തെരുവ്
തെരുവിലെ
തോക്ക്
ഭ്രാന്തെടുത്ത
പോലെ
വെറുതെ
ചിലയ്ക്കുന്നു.
കുട്ടികളുടെ
തുള വീണ
ഉടുപ്പുകൾ
അമ്മമാരെ
കാണാതെ
കരയുന്നു.
അന്യോന്യം
പുഴയുടെ
സ്വപ്നപ്പടർച്ചയാണ്
തീരം –
തീരത്തിന്റെ
നഷ്ടമോഹങ്ങൾ
പുഴയും
തീരം
ഉന്മാദിയായ
പുഴ
ഉച്ചത്തിൽ
പാട്ടു
പാടുന്നു.
തീരങ്ങളിൽ
പുതിയ
പൂവുകൾ
വിടരുന്നു.
സ്വച്ഛം
(ജാനകി ടീച്ചർക്ക് )
തത്വചിന്തകനായ
അച്ഛന്റെ
മകൾ
ഉറക്കെ
ചോദ്യങ്ങൾ
ചോദിയ്ക്കുന്നു.
ഉച്ചത്തിൽ
ചിരിയ്ക്കുന്ന
അമ്മയ്ക്കൊപ്പം
ഒരു വീട്
പാട്ടു പാടുന്നു.
യന്ത്രം
റേഷൻ
കാർഡിലെ
അടയാളപ്പെടുത്തലുകൾ
പോലെ
ഒരേ തരത്തിൽ –
തയ്യൽയന്ത്രം
ഒരു സ്ത്രീയെ
തുന്നിയെടുക്കുന്നു.
…
ഉണ്ണികൃഷ്ണൻ കളമുള്ളതിൽ, വടക്കാഞ്ചേരി ശ്രീവ്യാസ എൻ എസ് എസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ. പാലക്കാട് തേങ്കുറുശ്ശിയിൽ താമസം
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.