കവിത
ഉണ്ണികൃഷ്ണൻ കളമുള്ളതിൽ
തെരുവ്
തെരുവിലെ
തോക്ക്
ഭ്രാന്തെടുത്ത
പോലെ
വെറുതെ
ചിലയ്ക്കുന്നു.
കുട്ടികളുടെ
തുള വീണ
ഉടുപ്പുകൾ
അമ്മമാരെ
കാണാതെ
കരയുന്നു.
അന്യോന്യം
പുഴയുടെ
സ്വപ്നപ്പടർച്ചയാണ്
തീരം -
തീരത്തിന്റെ
നഷ്ടമോഹങ്ങൾ
പുഴയും
തീരം
ഉന്മാദിയായ
പുഴ
ഉച്ചത്തിൽ
പാട്ടു
പാടുന്നു.
തീരങ്ങളിൽ
പുതിയ
പൂവുകൾ
വിടരുന്നു.
സ്വച്ഛം
(ജാനകി ടീച്ചർക്ക് )
തത്വചിന്തകനായ
അച്ഛന്റെ
മകൾ
ഉറക്കെ
ചോദ്യങ്ങൾ
ചോദിയ്ക്കുന്നു.
ഉച്ചത്തിൽ
ചിരിയ്ക്കുന്ന
അമ്മയ്ക്കൊപ്പം
ഒരു വീട്
പാട്ടു പാടുന്നു.
യന്ത്രം
റേഷൻ
കാർഡിലെ
അടയാളപ്പെടുത്തലുകൾ
പോലെ
ഒരേ തരത്തിൽ -
തയ്യൽയന്ത്രം
ഒരു സ്ത്രീയെ
തുന്നിയെടുക്കുന്നു.
...
ഉണ്ണികൃഷ്ണൻ കളമുള്ളതിൽ, വടക്കാഞ്ചേരി ശ്രീവ്യാസ...
കഥ
അഭിനന്ദ്
ഒന്ന്
ഇതുവരെയുള്ള പരിചയം വെച്ച്, തനിച്ചുള്ള ജീവിതത്തോടുതന്നെയാണ് കൂടുതൽ അടുപ്പം. അതുകൊണ്ടുതന്നെ, പതിനേഴു ദിവസത്തെ ഈ പരീക്ഷയൊക്കെ തനിക്കെളുപ്പം ജയിക്കാമെന്നായിരുന്നു,...
കവിത
മനീഷ
തോറ്റുപോയവൾ
കവിതയെഴുതുമ്പോൾ
കടലാസ്സിൽ വിഷാദത്തിന്റെ
കരിനീല മഷി പടരും
വരികളിൽ ക്ലാവ് പിടിച്ച
ജീവിതം പറ്റിനിൽക്കും.
കല്ലിലുരച്ചിട്ടും
ബാക്കി നിൽക്കുന്ന
വരാൽ ചെതുമ്പൽ കണക്കെ
നിരാസത്തിന്റെ പാടുകൾ
വരികളിലൊട്ടി നിൽക്കും.
അവളുടുക്കാൻ കൊതിച്ച
ചേല കണക്കെ...