HomeTHE ARTERIASEQUEL 15കിറുക്കത്തി

കിറുക്കത്തി

Published on

spot_imgspot_img

കവിത
ഉമ വിനോദ്
ചിത്രീകരണം: ഹരിത
uma vinod

പ്രിയ കാമുകാ
അവളുടെ
കിറുക്കൻ കവിതകൾ പോലെ
അവളുടെ പ്രണയത്തെയും
നീ വെറുതെ വായിച്ചു തള്ളുക
ഈയാഴ്ച്ച
ഇത് മൂന്നാം വട്ടമാണ്
അവൾക്ക് നിന്നോട്
പ്രണയം തോന്നുന്നത്..
അഥവാ,
നാല് ദിവസം പ്രണയമില്ലാത്ത
ലോകത്തിലെവിടെയോ
അവൾ നൂറ്‌ കൂട്ടം
കാര്യങ്ങളുമായി
തിരക്കിലായിരുന്നിരിക്കാം..
അതുമല്ലെങ്കിൽ
പ്രണയം പടികടന്നു
വരുന്നതൊന്നുമറിയാതെ
മറ്റേതോ കിറുക്കിന്റ
വരാന്തയിലിരുന്ന്
ഓരോരോ പകലിന്റെ
കുരുക്കഴിച്ചെടുക്കയുമായിരുന്നിരിക്കാം..
ഒന്നുറപ്പാണ്,
വെറുതെയൊരു വാക്കാൽ
കുരുക്കിട്ട് പിടിക്കാനും
മാത്രം ക്രൂരയൊന്നുമല്ല അവൾ.
ഇടംകണ്ണിട്ട് നോക്കി
ഒരാളെ വളച്ചെടുക്കാനുമറിയില്ല.
പിന്നെയും വില്ലുപോലെ
വളഞ്ഞു വളഞ്ഞു
നിന്നോളമെത്തുന്ന
കണ്ണുകൾക്കാവട്ടെ
നിന്നെയൊട്ടു വായിച്ചെടുക്കാനുമറിയില്ല.
പ്രിയ കാമുകാ,
നീ പ്രണയത്താൽ
ചുട്ടു പഴുത്തു നിൽക്കുമ്പോഴാവും
അവൾ തീപൊള്ളലേറ്റതു പോലെ
പിന്തിരിഞ്ഞോടുന്നത്…
നീ പുണരാൻ കൈനീട്ടുമ്പോഴാവും
അവൾ കാറ്റിൽ പെട്ട
കടലാസ്സാവുന്നത്.
തടാകത്തിന്റെ ഒത്തനടുക്കുള്ള
ഒറ്റക്കൽ പ്രതിമകണക്കെ
നിന്നെയവിടെ നിറുത്തി
തുഴഞ്ഞു പോകുന്നത്..
കിറുക്കത്തി,
അവൾക്കു പ്രണയത്തെക്കുറിച്ചൊരു
ചുക്കുമറിയില്ല.
എന്നിട്ടും,
ഈയൊരാഴ്ച്ച
പ്രണയത്തെക്കുറിച്ച്
മൂന്ന് കവിതകളാണ്‌
അവൾ എഴുതിക്കൂട്ടിയത്.
മൂന്നു വട്ടം ആണ്
മുട്ട് കുത്തി നിന്ന്
അവൾ നിന്നോട്
പ്രണയം പറഞ്ഞത്.

ഉമ വിനോദ്

ഹൈദരാബാദ്ൽ താമസിക്കുന്നു. ഫിസിയോ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്നു. ഭർത്താവ് വിനോദ് IT മേഖലയിൽ ജോലി ചെയ്യുന്നു. രണ്ടു മക്കൾ രാഹുൽ, രോഹൻ വിദ്യാർഥികൾ ആണ്.
ആനുകാലികങ്ങളിൽ എഴുതാറുണ്ട്. കഴിഞ്ഞ വർഷം ട്രോംബെ ടൗൺഷിപ് മലയാളി അസോസിയേഷൻ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദേശീയ തലത്തിലുള്ള സാഹിത്യ മത്സരത്തിൽ കവിതയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചിരുന്നു. തെലുങ്കാന  സാഹിത്യ കൂട്ടായ്മയായ ‘അ’ നടത്തിയ അക്ഷരോത്സവത്തിലും ഒന്നാം സ്ഥാനം കവിതയ്ക്ക് ലഭിച്ചിരുന്നു.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this