വിമീഷ് മണിയൂർ
മഞ്ഞനിറം
കാക്കയ്ക്ക് മഞ്ഞനിറം കൊടുക്കുകയായിരുന്നു ഒരു കുട്ടി. അവൻ്റെ അമ്മ ചോദിച്ചു: കറുപ്പല്ലേ കാക്ക. അതെ, വെയിലത്തിറങ്ങി കുളിച്ചപ്പോൾ നനഞ്ഞതാണ്.
ഖേദിക്കുന്നു
ചാടിക്കൊണ്ടിരുന്ന തവള ആകാശത്തിൽ സ്റ്റക്കായി. അത് തന്നെത്തന്നെ ഉന്തി നോക്കി. പൊടുന്നനെ മെസ്സേജ് വന്നു. ഭൂഗുരുത്വാകർഷണത്തിൽ തടസ്സം നേരിട്ടതിൽ ഖേദിക്കുന്നു. താങ്കളുടെ ഡാറ്റയിൽ 90% ഉപയോഗിച്ചു കഴിഞ്ഞിരിക്കുന്നു. തടസ്സങ്ങളില്ലാതെ താഴേക്കിറങ്ങുവാൻ ടോൾ ഫ്രീ നമ്പറിലേക്ക് വിളിക്കൂ; ഞെക്കൂ 2373
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല