വിമീഷ് മണിയൂർ
പുട്ട്
പുട്ടിനെ അതിൻ്റെ കുറ്റിയിൽ അധികകാലം പിടിച്ചുകെട്ടാൻ ആർക്കുമാകില്ല. തിന്നാനായ് തുറന്നുകൊടുത്തില്ലെങ്കിൽ കാത്തിരിക്കുന്ന പുഴുങ്ങിയ പഴമോ കടല, ചെറുപയർ കറികളോ, കുട്ടികളോ എനിക്ക് ശ്വാസം മുട്ടുന്നു എന്ന് പറഞ്ഞ് അടുക്കള നിറയും. അടുക്കള, വീട്ടിലെ ചുവന്ന പുട്ടാണെന്ന് വൈകാതെ എല്ലാവരും തിരിച്ചറിയും.
മുഖക്കുരു
താങ്കൾ പ്രസിദ്ധീകരണത്തിനയച്ച കവിതയിൽ ഒരു മുഖക്കുരു ഉണ്ടായിരുന്നല്ലോ. എഡിറ്റ് ചെയ്തപ്പോൾ അത് പൊട്ടിപ്പോയ്. ചോര വന്നു കൊണ്ടേയിരിക്കുന്നു. ഏത് വാക്ക് വെച്ചടച്ചിട്ടും ചോര നിൽക്കുന്നില്ല. അതടക്കാനുള്ള പാസ് വേർഡ് മെസേജ് ചെയ്യാമോ?
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല