വിമീഷ് മണിയൂർ
പൊങ്ങച്ചം
പക്ഷി പൊങ്ങച്ചം പറഞ്ഞു: ദാഹിക്കുമ്പോൾ ഞങ്ങൾ ആകാശത്തെ മഴക്കുഴികളിൽ ചെന്ന് കൊത്തിക്കുടിക്കും. മണ്ണിര കൂട്ടിച്ചേർത്തു: ഞങ്ങൾ വാല് താഴ്ത്തി കുഴൽക്കിണർ കുത്തി ഊറ്റിക്കുടിക്കും. അണ്ണാൻ പറഞ്ഞു: ഞങ്ങൾ മരങ്ങൾ വെള്ളം വലിച്ചു കേറ്റുന്നതിനിടെ കൊള്ളക്കാരെപ്പോലെ ചാടിക്കയറി തട്ടിയെടുത്തു കുടിക്കും. അല്ലെങ്കിൽ നിങ്ങൾ കുടിച്ച് കഴിഞ്ഞ് ബാക്കിയുള്ളത് ഒഴിച്ചുകളയുമ്പോൾ മലർന്ന് കിടന്ന് കുടിക്കും. അത്ര തന്നെ.
കറങ്ങിക്കൊണ്ടിരിക്കുന്നു
മരം അതിൻ്റെ വാട്സ് ആപ്പ് തുറന്നു നോക്കി. മഴ അയച്ച ഒരു ലൗ ഇമോജി തുള്ളിയായ് വീണു കിടക്കുന്നു. ഉറുമ്പുകൾ മൂന്ന് പഞ്ചസാര മണികൾ കൊണ്ട് കുത്തിട്ട് വെച്ചിരിക്കുന്നു. കാറ്റ് അയച്ച വോയ്സിൽ ആരോ ഊതുന്നതിൻ്റെ ശബ്ദം മാത്രം. വെയിൽ സ്റ്റാറ്റസ് മാറ്റിയിരിക്കുന്നു. തൊട്ടപ്പുറത്തെ മരം അയച്ച വീഡിയോ ഡൗൺലോഡാകാതെ കറങ്ങിക്കൊണ്ടിരിക്കുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.