ട്രോൾ കവിതകൾ – ഭാഗം 27

0
265
Vimeesh Maniyoor

വിമീഷ് മണിയൂർ

ഇൻസ്റ്റലേഷൻ

വീട്ടിനു പുറത്ത് നിർത്തിയിട്ട കാർ എടുത്ത് ഉരുട്ടി അടുക്കളയിൽ കൊണ്ടു വെച്ചു നോക്കൂ. കോഴികളെ കെട്ടിത്തൂക്കി, സ്ഥിരമായ് കിടന്നുറങ്ങുന്ന കട്ടിലിൽ നിങ്ങളുടെ തലയിലെ പേനുകളെ കിടത്തിയുറക്കി നോക്കൂ. പൂജാമുറിയിൽ കപീഷിനെയും മാജിക് മാലുവിനേയും വെട്ടിയൊട്ടിച്ച് പശുക്കളെ മുട്ട് കുത്തിച്ച് ആമേൻ പറയിച്ചു നോക്കൂ. ചൂലെടുത്ത് സാമ്പാറിൽ കുത്തി വായിൽ വെച്ചു നോക്കൂ. ക്ലോക്കെടുത്ത് പരത്തി ചപ്പാത്തിയാക്കി കസാരകളിൽ ഒട്ടിച്ചു നോക്കൂ. ദിവസവും ജനവാതിലുകൾ കുത്തിപ്പൊളിച്ച് ഉറുമ്പുകളെ വീട്ടിനുള്ളിൽ കടത്തുകയും നിങ്ങൾ അതിർത്തിയിലെ മതിലിൽ കിടന്നുറങ്ങിയും നോക്കൂ. നോക്കിയില്ലെങ്കിലും സാരമില്ല ചെയ്തു നോക്കൂ ഈ ഇൻസ്റ്റലേഷൻ.

കാശി

പിസയിലെ ചരിഞ്ഞ ഗോപുരവും താജ്മഹലും കാശിക്കു പോയി. വഴിക്കു വെച്ച് മഴ പോലീസ് സ്റ്റേഷനിലേക്ക് കേറി നിന്നോളാൻ പറഞ്ഞു. ചരിഞ്ഞ ഗോപുരത്തെ അന്ന് താജ്മഹൽ കയറ്റി വെച്ച് ഉരുട്ടി നേരെയാക്കി. പിറ്റേന്ന് കാറ്റ് പട്ടാള വേഷത്തിൽ വന്ന് പേര് ചോദിച്ചു. ഉത്തരം പറഞ്ഞത് കേട്ടപ്പോൾ ചരിഞ്ഞഗോപുരം കൊണ്ട് താജ്മഹലിൻ്റെ പള്ളക്കുകുത്തി എറിഞ്ഞു കളഞ്ഞു.

രണ്ടു പേരെയും കാണാൻ കാശി ഓറഞ്ചും വാങ്ങി ആശുപത്രിക്കു പോയി.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here