കവിത
വിമീഷ് മണിയൂർ
ടച്ച് സ്ക്രീൻ
ഗർഭത്തിൽ മരിച്ചു പോയ കുട്ടികളുടെ
അധികം മുളച്ചിട്ടില്ലാത്ത വിരലുകളാണ് ടച്ച് സ്ക്രീൻ.
അത്ര ചെറിയ തൊടൽ മതി അവർ ഉണർന്നെണീക്കും.
ഉള്ളിലുള്ളത് എഴുതിയും പറഞ്ഞും തെളിച്ചും കാണിക്കും.
ശരീരം മുഴുവൻ വിരലുകളുള്ള കുട്ടികൾ.
ഒരോ തൊടലിലും നമ്മുടെ ആവശ്യങ്ങളെ അവർ വായിക്കുന്നു.
നോക്കൂ, ഒരമ്മയുടെ കയ്യിൽ മരിച്ചു പോയ അവരുടെ കുട്ടി.
പ്ലാവും നാറാണത്തു ഭ്രാന്തൻമാരും
ഒരു പ്ലാവ് ഒരു യമണ്ടൻ ചക്ക മണ്ണിൽ
നിന്ന് ഉരുട്ടിക്കയറ്റി കൊമ്പിൽ കൊണ്ടു
വെക്കുന്നതിൻ്റെ അത്രയും പ്രയാസം
അനുഭവിച്ചിട്ടുണ്ടാവില്ല നാറാണത്ത് ഭ്രാന്തൻ.
അയാൾ പാറ ഉള്ളതുകൊണ്ടും സമയം ഉള്ളതുകൊണ്ടും
അവിടെ കൊണ്ടുചെന്ന് താഴേക്ക് എളുപ്പത്തിൽ
തട്ടിയിടാമെന്നുള്ളതുകൊണ്ടും ചെയ്തെന്നേയുള്ളൂ.
പക്ഷെ ഭൂഗുരുത്വാകർഷണം പ്ലാവിനോടും
ചക്കയോടും ചെയ്യുന്ന ചെയ്ത്ത് കണ്ട്
കൈകൊട്ടി ചിരിക്കാൻ നമ്മൾ പിന്നെയും ബാക്കി.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.