HomeTHE ARTERIASEQUEL 47ജനഗണമന: ഒരു പ്രതിരോധസിനിമ

ജനഗണമന: ഒരു പ്രതിരോധസിനിമ

Published on

spot_imgspot_img

സിനിമ
മുഹമ്മദ് സ്വാലിഹ്

പീഢനക്കേസ് പ്രതികള്‍ക്ക് വേണ്ടി വാദിക്കാന്‍ ആരും വരില്ലെന്ന പിറുപിറുക്കലുകള്‍ക്കിടയിലേക്കാണ് അഡ്വക്കറ്റ് അരവിന്ദ് സ്വാമിനാഥന്‍ വയ്യാത്ത കാലുകളും വെച്ച് നടന്നുകയറുന്നത്. ആക്രമിച്ചവരെ വെടിവെച്ചിട്ട ഹീറോകളെ വെറുതെവിടാനുള്ള തീരുമാനത്തിനെതിരെയാണ് അയാള്‍ വിരലുയര്‍ത്തുന്നത്. അവിടെനിന്നും, തീര്‍ത്തും അപ്രിയമായൊരു കാഴ്ച്ചയില്‍ നിന്നും അയാളും സിനിമയും വെളിച്ചത്തിലേക്കുള്ള ജനവാതിലുകള്‍ ഓരോന്നായി തുറക്കുന്നു.

ആദ്യസിനിമയില്‍ ദിജോ ജോസ് ആന്റണി ലിംഗരാഷ്ട്രീയമായിരുന്നു ചര്‍ച്ച ചെയ്തത്. ഇത്തവണ ജനഗണമനയിലൂടെ നിലനില്‍ക്കുന്ന അധികാരഘടനയെയും അതിന്റെ ചലാംഗങ്ങളായ ജാതിയെയും മതത്തെയും അതിന്റെ മാധ്യമങ്ങളും പോലീസും പോലെയുള്ള ഉപകരണങ്ങളെയും ചര്‍ച്ചാവിഷയമാക്കുന്നു. മികച്ച പിന്തുണ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദില്‍ നിന്നും സംഗീതസംവിധായകന്‍ ജേക്സ് ബിജോയിയില്‍ നിന്നും ലഭിക്കുമ്പോള്‍ ക്വീനിനെക്കാള്‍ മികച്ച സിനിമാനുഭവമായി മാറുന്നുണ്ട് ജനഗണമന.

jana gana mana-review

കേരളത്തിലോ തമിഴ്നാട്ടിലോ കര്‍ണാടകയിലോ എന്ന് വ്യക്തമാക്കാത്ത ഒരു കേന്ദ്രസര്‍വകലാശാലയിലെ അധ്യാപികയായ പ്രൊഫസര്‍ സബ മറിയത്തിന്റെ കത്തിക്കരിഞ്ഞ ശവശരീരം റോഡരികില്‍ നിന്ന് ലഭിക്കുന്നിടത്താണ് സിനിമയുടെ തുടക്കം. അവര്‍ ക്രൂരമായ പീഢനത്തിനിരയായെന്ന കണ്ടെത്തുന്നു. തുടര്‍ന്ന് സുരാജ് അവതരിപ്പിക്കുന്ന സജ്ജന്‍ കുമാര്‍ എന്ന പോലീസുദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കുന്നു. അതേസമയം തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപികക്ക് നീതി ലഭിക്കാനായി കേന്ദ്രസര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങുന്നു. അവരുടെ സമരവും കേസന്വേഷണവും പ്രതികളെ പിടിക്കുന്നതും തുടര്‍ന്നുണ്ടാവുന്ന രാഷ്ട്രീയസമ്മര്‍ദ്ദങ്ങളും മറ്റുമൊക്കെ ആദ്യപകുതിയുടെ ഭാഗമാവുന്നു. രണ്ടാം പകുതി ഒരു കോര്‍ട്ട്റൂമിലെ സംഭവവികാസങ്ങളിലൂടെയും ഫ്ലാഷ്ബാക്കുകളിലൂടെയും കാഴ്ച്ചക്കാരന്റെ സിരകളെ ചൂടുപിടിപ്പിക്കുന്നുണ്ട്. സോകോള്‍ഡ് എന്‍കൗണ്ടര്‍ കൊലകളെയും അതിന്റെ അനുഭാവകരെയും വെല്ലുവിളിച്ചുകൊണ്ട് തുടങ്ങുന്ന പൃഥ്വിരാജിന്റെ അരവിന്ദ് സ്വാമിനാഥന്‍ എന്ന അഭിഭാഷകന്‍ പോലീസും മാധ്യമങ്ങളും എങ്ങനെയാണ് അധികാരസമൂഹത്തിന്റെ അപ്പാരറ്റസ് ആവുന്നത് എന്നതുമുതല്‍ സര്‍വകലാശാലയിലെ ജാതിപീഢനങ്ങള്‍ വരെ ചര്‍ച്ചക്ക് വിധേയമാക്കുന്നുണ്ട്. വിചാരണയിലൂടെ പ്രൊഫസര്‍ സബയുടെ മരണത്തിന്റെ ചുരുളഴിക്കുന്നതിലൂടെ അഡ്വ. അരവിന്ദ് സ്വാമിനാഥന്റെ ഭൂതകാലത്തിലേക്കുള്ള (സിനിമയുടെ രണ്ടാംഭാഗത്തിലേക്കും) വാതില്‍ തുറന്നു വെച്ചു കൊണ്ട് സിനിമ അവസാനിക്കുന്നു.

jana-gan-mana-prithwiraj-suraj-venjaramood-athmaonline

ഇന്ത്യന്‍ സമൂഹം സമീപകാലത്ത് ചര്‍ച്ച ചെയ്തതും പിന്നീട് മറന്നു പോയതുമായ നിരവധി വിഷയങ്ങളാണ് സിനിമയില്‍ പ്രതിപാദിക്കപ്പെടുന്നത്. രോഹിത് വെമുല, ഫാത്തിമ ലത്തീഫ് തുടങ്ങിയ നിരവധി പ്രീമിയം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍ അധികാരഘടനയാല്‍ ആത്മഹത്യയിലേക്ക് തള്ളിവിടപ്പെട്ടതും ജെ എന്‍ യുവിലും ജാമിഅയിലും വിദ്യാര്‍ത്ഥികള്‍ക്കുനേരെയുണ്ടായ പോലീസിന്റെയും ഭരണകക്ഷികളുടെയും ആക്രമണവും ഹൈദരാബാദ് പീഢനക്കേസിലെ എന്‍കൗണ്ടര്‍ കൊലയും പ്രതിഷേധക്കാരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയുമെല്ലാം ഏറിയോ കുറഞ്ഞോ ചര്‍ച്ചയാവുന്നു.

പൊതുബോധം രൂപീകരിക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്കും ആ പൊതുബോധം നീതിന്യായവ്യവസ്ഥയെ വരെ സ്വാധീനിക്കാമെന്ന വസ്തുതയും സിനിമ ചൂണ്ടിക്കാട്ടുന്നു.
ആദ്യപകുതിയുടെ അവസാനത്തില്‍ എന്‍കൗണ്ടര്‍ കൊലകളെ അനുകൂലിച്ചേക്കാവുന്ന പ്രേക്ഷകരെയും കഥാപാത്രങ്ങളെയും രണ്ടാംപകുതിയില്‍ പതിയെ അതിനെതിരെ സംസാരിക്കുന്നവരായി മാറ്റിയെടുക്കുന്ന അപ്പ്രോച്ച് അഭിനന്ദനീയമാണ്.
കഥയും പരാമര്‍ശിതസംഭവങ്ങളും നടന്നേക്കാവുന്നതും നടക്കുന്നതും ഇന്ത്യയിലെവിടെയുമാവാം എന്ന സന്ദേശം സംസാരിക്കുന്ന ഭാഷകളുടെ ബഹുത്വത്തിലൂടെ പറയാന്‍ ശ്രമിച്ചതും മനോഹരമായി.
കെട്ടുറപ്പുള്ള തിരക്കഥയും രോമാഞ്ചമുണ്ടാക്കുന്ന പശ്ചാത്തലസംഗീതവുമുള്‍പ്പെടെയുള്ള ടെക്നിക്കല്‍ സൈഡ് മികച്ചുനില്‍ക്കുന്നുണ്ടെങ്കിലും അധികാരകേന്ദ്രങ്ങളെയും സമൂഹത്തെയും ഒരുപോലെ വിമര്‍ശിക്കുന്ന ഇത്തരമൊരു സിനിമയെടുക്കാന്‍ കാണിച്ച ചങ്കൂറ്റത്തിന്റെ പേരിലായിരിക്കും ജനഗണമന അറിയപ്പെടുക. കുറേക്കൂടി തീക്ഷ്ണമാവുമെന്നുറപ്പുള്ള, രണ്ടാംഭാഗത്തിനുവേണ്ടി കാത്തിരിക്കുന്നു.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...