Homeനാടകംടി.പി രാധാമണി - നിത്യഹരിത റേഡിയോ ശബ്ദം നിലച്ചു

ടി.പി രാധാമണി – നിത്യഹരിത റേഡിയോ ശബ്ദം നിലച്ചു

Published on

spot_img

നിരവധി റേഡിയോ നാടകങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ ടി.പി രാധാമണി അന്തരിച്ചു(84). പൂജപ്പുര ചെങ്കള്ളൂര്‍ കൈലാസ് നഗര്‍ കാര്‍ത്തികയില്‍ വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു അന്ത്യം. തിരുവനന്തപുരം മണക്കാട് സ്വദേശിയായ രാധാമണി പാട്ടുകാരിയായും അഭിനേത്രിയായും ആകാശവാണിയിൽ നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

അച്ഛന്റെ സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശം മൂലം സംഗീതം പഠിച്ച രാധാമണി, 1950ൽ സ്വാതി തിരുനാൾ സംഗീത അക്കാദമിയിൽ നിന്നും ഗാനഭൂഷണം പാസായി. ആ സമയത്ത് തന്നെ തിരുവനന്തപുരം റേഡിയോ നിലയത്തിൽ ചെറിയ തോതിൽ കച്ചേരികൾ നടത്തുകയും, വഞ്ചിപ്പാട്ട്, കഥകളി പദങ്ങൾ എന്നിവ അവതരിപ്പിക്കുകയും ചെയ്തിരുന്നു. തിരുനയിനാര്‍ കുറിച്ചി മാധവന്‍നായരുടെ സത്യൻ നായകനായ കരിനിഴൽ എന്ന റേഡിയോ നാടകത്തിൽ നായികയായ രാധാമണിയെ പ്രേക്ഷകർ അംഗീകരിച്ചതോടെ നാടകങ്ങളിൽ സജീവമായി മാറി. സ്റ്റേജിൽ അഭിനയിച്ച് ഒട്ടും പരിചയമില്ലാതിരുന്ന രാധാമണി, പക്ഷേ റേഡിയോ നാടകങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റി. സാമൂഹിക നാടകങ്ങൾ, പുരാണ നാടകങ്ങൾ തുടങ്ങി നിരവധി നാടകങ്ങളിൽ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളെ അവർ അവതരിപ്പിച്ചു. ജരാസന്ധന്റെ പുത്രി, എസ് രമേശൻ നായർ എഴുതിയ ചിലപ്പതികാരം, കുന്തി, ഗാന്ധാരി, ഝാൻസി റാണി, ഉമയമ്മ റാണി തുടങ്ങിയവ രാധാമണി അഭിനയിച്ച പ്രശസ്തമായ റേഡിയോ നാടകങ്ങളാണ്.

43 വർഷം ആകാശവാണിയിൽ പ്രവർത്തിച്ച ശേഷം വിരമിച്ച രാധാമണി, അറുപതോളം ചിത്രങ്ങളിൽ നിരവധി കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്. ‘ദേവി കന്യാകുമാരിയിൽ’ ദേവിയായി അഭിനയിച്ച വിനോദിനിക്ക് ശബ്ദം നൽകിയത് രാധാമണിയായിരുന്നു. ‘ഏണിപ്പടികള്‍, ലൈലാ മജുനു, ശ്രീ ഗുരുവയൂരപ്പന്‍, പ്രിയമുള്ള സോഫിയ, ശാലിനി എന്റെ കൂട്ടുകാരി, കള്ളന്‍ പവിത്രന്‍, കേള്‍ക്കാത്ത ശബ്ദം, നവംബറിന്റെ നഷ്ടം, പോക്കുവെയില്‍’ തുടങ്ങിയ ഒട്ടേറെ ചിത്രങ്ങള്‍ക്ക് ശബ്ദം നല്കിയിട്ടുണ്ട്. സത്യൻ അന്തിക്കാടിന്റെ നിർബന്ധത്തിനു വഴങ്ങി, രസതന്ത്രം എന്ന ചിത്രത്തിൽ ഒരു ചെറു വേഷത്തിലും അഭിനയിച്ചു. പിന്നീട് ഇന്നത്തെ ചിന്താവിഷയത്തിലും ഒരു ചെറു വേഷം ചെയ്തു. 1975 ൽ കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം രാധാമണിക്ക് ലഭിച്ചു. ആദ്യമായി ആ പുരസ്‌കാരം ലഭിക്കുന്ന റേഡിയോ ആർട്ടിസ്റ്റും രധാമണിയാണ്. നടനും റേഡിയോ ആർട്ടിസ്റ്റുമായ പരേതനായ ഗംഗാധരൻ നായരാണ് ഭര്‍ത്താവ്. മക്കളായ ജി.ആര്‍ ചന്ദ്രമോഹന്‍, എസ്.ബി.ഐ ജീവനക്കാരനായ ജി.ആര്‍. നന്ദകുമാര്‍ എന്നിവര്‍ ഡബ്ബിങ്ങ് മേഖലയില്‍ പ്രശസ്തരാണ്. ജി.ആര്‍. ശ്രീകല (റിട്ട.ചീഫ് മാനജേര്‍ എസ്.ബി.ടി), ദൂരദര്‍ശന്‍ വാര്‍ത്താ അവതാരകനും, പ്രോഗ്രാം എക്സിക്യൂട്ടിവുമായ ജി.ആര്‍ കണ്ണന്‍ എന്നിവരാണ് മറ്റു മക്കള്‍. ശവസംസ്കാരം വെള്ളിയാഴ്ച ശാന്തികവാടത്തില്‍.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ഗോപന്‍ നെല്ലിക്കല്‍ സ്മാരക കഥാ-കവിതാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു

എഴുത്തുകാരനും, സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന അന്തരിച്ച ഗോപന്‍ നെല്ലിക്കലിന്റെ ഓര്‍മ്മയ്ക്കായി പുരോഗമന കലാ സാഹിത്യ സംഘം ഭോപ്പാല്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന...

ജനപ്രിയമാകുന്ന പോഡ്കാസ്റ്റ് 

(ലേഖനം) അഭിജിത്ത് വയനാട് ഇന്ന് അന്താരാഷ്ട്ര പോഡ്കാസ്റ്റ് ദിനം. ഈയിടെയായി മലയാളത്തിലും സജീവമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് പോഡ്കാസ്റ്റ്. റേഡിയോയുമായി സമാനതകളുള്ള പോഡ്കാസ്റ്റ് പരമ്പരകളായി...

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു...

പൂവാൽമാവ്

(കവിത) വിനോദ് വിയാർ മതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്. പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ...

More like this

ഗോപന്‍ നെല്ലിക്കല്‍ സ്മാരക കഥാ-കവിതാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു

എഴുത്തുകാരനും, സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന അന്തരിച്ച ഗോപന്‍ നെല്ലിക്കലിന്റെ ഓര്‍മ്മയ്ക്കായി പുരോഗമന കലാ സാഹിത്യ സംഘം ഭോപ്പാല്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന...

ജനപ്രിയമാകുന്ന പോഡ്കാസ്റ്റ് 

(ലേഖനം) അഭിജിത്ത് വയനാട് ഇന്ന് അന്താരാഷ്ട്ര പോഡ്കാസ്റ്റ് ദിനം. ഈയിടെയായി മലയാളത്തിലും സജീവമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് പോഡ്കാസ്റ്റ്. റേഡിയോയുമായി സമാനതകളുള്ള പോഡ്കാസ്റ്റ് പരമ്പരകളായി...

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു...