ഇന്ത്യൻ സിനിമയുടെ ലജന്റ് മണിരത്നത്തിനു വേണ്ടി പ്രവീണ്‍ പി.സി ഒരുക്കുന്ന ഷോര്‍ട്ട് ഫിലിം ആണ് ഉയിര്‍. മണിരത്‌നം സിനിമകളിൽ നിന്നുമുള്ള പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നക്സൽ രാഷ്ട്രീയവും പ്രണയവുമാണ് പ്രധാന വിഷയമാകുന്നത്. ആനുകാലിക വിഷയങ്ങളെയും വർഗ്ഗസമരങ്ങളെയും മുൻനിർത്തി കഥപറയുന്ന രീതിയില്‍ ഒരുക്കിയിരിക്കുന്ന സിനിമയില്‍ എണ്‍പതു ശതമാനവും തമിഴാണ് ഉപയോഗിച്ചിരിക്കുന്നത്.
അനൂപ് വാലത്തിൽ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ജോഫി പാലയൂർ നിര്‍വഹിക്കുന്നു. ജാബി ബാപ്പുന്റെയാണ് സംഗീതം. വിഷ്ണു ജി സൗണ്ട് എഞ്ചിനീയറിങ്ങും, സുരാജ് സാസാനിമോസ് ഗ്രാഫിക്സും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് ഷൊർണ്ണൂരാണ്. പോസ്റ്റ് പ്രോഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുന്ന ചിത്രം ജൂലൈയില്‍ മണിരത്നം റിലീസ് ചെയ്യുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രവീണ്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെ പങ്കുവെച്ചു.