Homeകേരളം'ഉരലാട്ടം' പഴയ കാലത്തിലേക്കൊരു തിരനോട്ടം

‘ഉരലാട്ടം’ പഴയ കാലത്തിലേക്കൊരു തിരനോട്ടം

Published on

spot_img

ശരണ്യ എം ചാരു

നാട് മറന്ന, മനുഷ്യൻ മറന്ന ഒരുപാട് പഴമകളുണ്ട് നമുക്കിടയിലെന്നും. അത്തരം പഴമകളിലേക്ക് ഓർമ്മകളെ തിരികെ കൊണ്ടു പോകുന്ന വ്യത്യസ്തമായ കലാരൂപവുമായി രംഗത്ത് വന്നിരിക്കുകയാണ് ചട്ടിയോൾ നാടക കലാകേന്ദ്രത്തിലെ ഒരുവിഭാഗം ചെറുപ്പക്കാർ. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന, ഉത്സവ പറമ്പിലെ സഞ്ചരിക്കുന്ന കലാരൂപമാണ് ഇവരുടെ പ്രത്യേകത.

കേരളീയ ജനതയ്ക്ക്, പ്രത്യേകിച്ചും വടക്കൻ കേരളീയർക്ക് തീർച്ചയായും ഓർമ്മ കാണും ഒരുകാലത്ത് അവരുടെ ജീവിതത്തിന്റെയും ഭക്ഷണത്തിന്റെയും ഒക്കെ ഭാഗമായിരുന്ന ആട്ടമ്മിയും, ആരയമ്മിയും, മുറവും, ഉരലും, ഉലക്കയും, കിണറുമൊക്കെ. ഇന്നത്തേത് ഇലക്ട്രോണിക് യുഗമാണ്. ആട്ടമ്മിക്കും അരയമ്മിക്കും പകരം മിക്സി രംഗ പ്രവേശനം ചെയ്തു. മുള ചെത്തി മിനുക്കിയെടുത്തുണ്ടാക്കുന്ന മുറങ്ങൾക്ക് പകരക്കാരനായി പ്ലാസ്റ്റിക് മുറങ്ങൾ വന്നു. കിണറുകളിൽ കപ്പിയും കുടവും ഇല്ലാതായി, മോട്ടറുകൾ സ്ഥാനം പിടിച്ചു. ഈ രീതിയിൽ പഴയതൊക്കെ ഇല്ലാതാവുകയും പുതിയത് പലതും ജീവിതത്തിന്റെ ഭാഗമാവുകയും ചെയ്തപ്പോൾ ജനങ്ങളിൽ രോഗങ്ങളുടെയും മറ്റ് പ്രശ്നങ്ങളുടെയും ആധിക്യം വർധിച്ചു.

പഴമകൾ പുതിയ തലമുറയ്ക്ക് കാണാകാഴ്ചയും അറിയാത്ത അറിവുകളുമാണെന്നിരിക്കെ ഇവയെ കലയിലൂടെ പരിചയപ്പെടുത്തുകയാണ് ‘ഉരലാട്ടം’ എന്ന കലാരൂപത്തിലൂടെ  ഒരു വിഭാഗം ചെയ്യുന്നത്. നാടൻ പാട്ടിന്റെ താളത്തിൽ പതിമൂന്ന് കലാകാരൻമാർ ചേർന്ന്, കേരള ചരിത്രത്തിൽ  ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കലയെ അരങ്ങിലെത്തിക്കുന്നത്. കാഴ്ചയിലെ വ്യത്യസ്തതയ്ക്കൊപ്പം അവതരണത്തിലെ പുതുമയും ഉരലാട്ടത്തെ ശ്രദ്ധേയമാക്കുന്നുവെന്നിരിക്കെ ജനങ്ങൾ ഇതിനെ ഇരുകയ്യും നീട്ടി ഏറ്റെടുത്തു കഴിഞ്ഞു.

വിൽക്കലാമേളയെ ഓർമ്മിപ്പിക്കുന്ന രൂപത്തിൽ റാൻഡ് വിദൂഷകൻമാർ, പാടത്ത്‌ പണിയുന്ന കർഷകൻ, ചേറിലും ചെളിയിലും കൂടെ നിൽക്കുന്ന ഭാര്യ, വടക്കൻ കേരളത്തിലെ തെയ്യങ്ങൾ, തെയ്യങ്ങളുടെ കൂടെയുണ്ടാകുന്ന കൊടക്കാരന്മാരും, വെളിച്ചപ്പാടുകളും, കാര്യക്കാരും… കാഴ്ചയുടെ പുതിയൊരു വാതായനമാണ് ഇതിലൂടെ ഉരലാട്ടം കലാകാരൻമാർ മുന്നിലെത്തിക്കുന്നത്.

രണ്ട് വർഷം മുമ്പ് കനലാട്ടം എന്ന നാടകം കണ്ടു കൊണ്ടിരിക്കെ നാട്ടുമ്പുറത്തുകാരനായ ജയനിൽ ഉണ്ടായ ഒരു കനൽ പിന്നീട് ഇന്ന് കാണുന്ന കലാരൂപമായി. കനലാട്ടത്തിൽ നിന്നും കിട്ടിയ ആശയത്തിന് ഉരലാട്ടം എന്ന പേര് നൽകി. ഈ കാലയളവിൽ വണ്ടിയിൽ സ്റ്റേജ് കെട്ടി പ്രൊഫെഷണൽ നാടകങ്ങളുടെ അതേ ശൈലിയിൽ ഇവർ സഞ്ചരിക്കുന്ന നാടകങ്ങൾ അവതരിപ്പിച്ചിരുന്നു. അത് കൊണ്ട് തന്നെ ഉരലാട്ടത്തെയും ചലിക്കുന്ന കലാരൂപമാക്കി തീർക്കാൻ പ്രയാസം ഉണ്ടായിരുന്നില്ല. സംഗീത ശില്പം, നിഴലാട്ടം തുടങ്ങി സഞ്ചരിക്കുന്ന കലാരൂപങ്ങൾ പലതും ഇവരിലൂടെ കടന്ന് പോയി.

ഗവണ്‍മെന്‍റ് ജീവനക്കാർ, ഐടി ജീവനക്കാർ, റബർ ടാപ്പിംഗ് തൊഴിലാളികൾ തുടങ്ങി പതിനഞ്ച് മുതൽ അമ്പത് വയസ്സ് വരെ പ്രായമുള്ള പതിമൂന്നംഗ കൂട്ടായ്മയാണ് ഇതിന്റെ കരുത്ത്. ബാബു, സുരേഷ്, ഗിരീഷ്, സന്തോഷ്, ദിലീപ്, സുഹൈൽ ചട്ടിയോൾ, അശ്വിനി, സൗമിനി, ശ്രീനാഥ്, വിസ്മയ, ഷൈജു, അജേഷ് എന്നിവരാണ് ജയനോട് കൈചേർന്ന് നാടക കലാകേന്ദ്രത്തിൽ ഉരലാട്ടത്തിൽ  ഉള്ളത്.

സമൂഹത്തിൽ നിലനിൽക്കുന്ന അനാചാരങ്ങളെയും ദുഷിപ്പുകളെയും ജാതീയത, മതം തുടങ്ങിയ കാര്യങ്ങളെയും ചോദ്യം ചെയ്യുന്ന പുതിയൊരു കലയുടെ പണിപ്പുരയിലാണ് ഇന്നീക്കൂട്ടർ. ‘പൂണൂലാട്ടം’ എന്ന് പേര് നൽകാൻ നിശ്ചയിച്ചിരിക്കുന്ന ഈ കലയെ അടുത്ത വർഷം ആദ്യത്തോടെ കാണികൾക്ക് മുന്നിൽ എത്തിക്കുക എന്നതാണ് ഇവരുടെ പുതിയ ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കം; കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: ടൂറിസം ദിനത്തില്‍ കേരളത്തിന് അവാര്‍ഡ് തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2022ലെ അവാര്‍ഡുകള്‍ക്ക്...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്....

ഏഷ്യയിലെ മികച്ച നടന്‍; രാജ്യാന്തര നേട്ടവുമായി ടൊവിനോ

അഭിനയ മികവിനുള്ള രാജ്യാന്ത പുരസ്‌കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍...

More like this

ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കം; കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: ടൂറിസം ദിനത്തില്‍ കേരളത്തിന് അവാര്‍ഡ് തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2022ലെ അവാര്‍ഡുകള്‍ക്ക്...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്....