മലപ്പുറം: തിരൂര്‍ നൂര്‍ ലേക്കില്‍ സ്‌നേഹസംഗമം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 14ന് രാവിലെ 9 മുതല്‍ വൈകിട്ട് 6.30 വരെയാണ് സംഗമം നടത്തുന്നത്. ഇതോടൊപ്പം വേണു വി. ദേശത്തിന്റെ ‘ദസ്തയവ്‌സ്‌കിയുടെ പ്രണയാനുഭവങ്ങളും ജീവിതവും’, ഇ.എം ഹാഷിമിന്റെ ‘പ്രകാശരാത്രികളിലെ മിസ്റ്റിക് യാത്രകള്‍’ എന്ന പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. കൂടാതെ പെയിന്റിംഗ് / ഫോട്ടോ എക്‌സിബിഷനും തത്സമയ വരയും ഉണ്ടാവും. തുടര്‍ന്ന് പണ്ഡിറ്റ് ശിവ് കുമാര്‍ ശര്‍മ്മയുടെ ശിഷ്യന്‍ ഹരിദാസ് സന്തൂറിലും രവി കുമാര്‍ തബലയിലും വാദനം നടത്തും. വൈകിട്ട് സമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍ എന്നിവരുടെ സൂഫി സംഗീതവും അരങ്ങേറും. കുറേ ആളുകള്‍ ഒന്നിച്ചിരുന്ന് കുറച്ച് സമയം എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തുന്നത്.