മലപ്പുറം: കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രതിമാസ പരിപാടിയുടെ ഭാഗമായി കലയുടെ ദര്‍ബാറില്‍ കലാസൃഷ്ടികളുടെ പവര്‍പോയിന്റ് പ്രസന്റേഷന്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 13ന് രാവിലെ 10.30ന് എടപ്പാള്‍ ജിഎച്ച്എസ് സ്‌കൂളില്‍ വെച്ചാണ് പരിപാടി നടക്കുന്നത്. പ്രശസ്ത ചിത്രകാരന്‍ കെപി പ്രദീപ്കുമാറിന്റെ രചനകളുടെ പവര്‍പോയിന്റ് പ്രസന്റേഷനാണ് നടത്തുന്നത്.