തിരസ്കൃതന്റെ സാക്ഷ്യപത്രമെത്തുന്നു

0
266

പ്രേക്ഷകനോട് സംവദിക്കാൻ ഏകാംഗനാടകത്തോളം മികച്ച മറ്റൊരു കലാരൂപമില്ല. വിവിധ ഭാവങ്ങളിലേക്ക് അനുമാത്രം മിന്നിമാറാൻ കെല്പുള്ള ഒരു അഭിനേതാവിന് മാത്രമേ ഏകാംഗ നാടകത്തിന്റെ തട്ടിൽ ശോഭിക്കാനാവൂ. ലളിതമായ ശൈലിയിലൊരുക്കിയ ഒരു ഒറ്റയാൾ നാടകവുമായി അരങ്ങിലെത്താൻ ഒരുങ്ങുകയാണ് ഷാജി ഇബ്രാഹിമെന്ന കലാകാരൻ. കവിയും നാടകകൃത്തുമായ സലാം പനച്ചുമൂടിന്റെ രചനയിലും സംവിധാനത്തിലുമൊരുങ്ങുന്ന “തിരസ്കൃതന്റെ സാക്ഷ്യപത്രം”, ഫെബ്രുവരി എട്ടിന് ആദ്യമായി അവതരിക്കപ്പെടും.

ഷാജി ഇബ്രാഹിം

പേരിനെ അന്വർത്ഥമാക്കുന്ന വിധം, തിരസ്കരിക്കപ്പെടുന്ന മനുഷ്യരുടെ കഥ പറയുന്ന സാക്ഷ്യപത്രത്തിന് അൻപത് മിനിട്ടാണ് ദൈർഘ്യം. ഫെബ്രുവരി എട്ടാം തിയ്യതി, വൈകീട്ട് ഏഴ് മണിക്ക് കരുനാഗപ്പള്ളി ടൗൺ ക്ലബ്ബ് ഓഡിറ്റോറിയത്തിലാണ് ആദ്യ പ്രദർശനം. പ്രവാസലോകത്ത് നിരവധി നാടകങ്ങളിൽ വേഷമണിഞ്ഞ ഷാജി ഇബ്രാഹിമിനൊപ്പം, ഒരുപിടി പ്രഗത്ഭർ അണിയറയിലും പ്രവർത്തിക്കുന്നുണ്ട്. ചിത്രകാരൻ അനി വരവിള രംഗപടം ഒരുക്കിയ ഈ നാടകത്തിന്, പശ്ചാത്തലസംഗീതം ദിലീപ് ബാബുവും, ദീപവിതാനം മണിക്കുട്ടനും നിർവഹിച്ചിരിക്കുന്നു. ബാബു തഴവയാണ് സംഗീതനിയന്ത്രണം.

നാടകം ബുക്ക് ചെയ്യുന്നതിനായി 9747853959 / 09745268782 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here