വാണി ജയറാം അന്തരിച്ചു

0
172

ഇന്ത്യൻ സിനിമയിലെ സുന്ദരശബ്ദങ്ങളിലൊന്ന് വിടപറഞ്ഞു. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച സിനിമാ പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു.78 വയസായിരുന്നു. ചെന്നൈയിലെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം.

അഞ്ച് പതിറ്റാണ്ട് നീണ്ടുനിന്ന തന്റെ സംഗീതജീവിതത്തിൽ, ഇരുപതോളം ഭാഷകളിലായി പതിനായിരത്തോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സിനിമ ഗാനങ്ങൾക്ക് പുറമെ ഭക്തിഗാനങ്ങളിലൂടെയും വാണി ജയറാം ആസ്വാദകരുടെ മനംകവർന്നിരുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് മൂന്ന് തവണ കരസ്ഥമാക്കിയ വാണി ജയറാം, സ്വപ്നം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്. കരുണ ചെയ്‌വാൻ എന്തുതാമസം, മറഞ്ഞിരുന്നാലും മനസിന്റെ കണ്ണിൽ, കിളിയേ കിളി കിളിയേ, ഒന്നാനാം കുന്നിന്മേൽ, ഏതോ ജന്മ കല്പനയിൽ, നാദാപുരം പള്ളിയിലെ തുടങ്ങിയ പഴയകാല ഗാനങ്ങളിലൂടെ മലയാളിയുടെ മനംകവർന്ന വാണി, ഏതാനും വർഷങ്ങൾക്ക് മുൻപ് ‘പൂക്കൾ, പനിനീർ പൂക്കൾ, ഓലഞ്ഞാലി കുരുവി എന്നീ ഗാനങ്ങളിലൂടെ മലയാളികളെ വീണ്ടും ത്രസിപ്പിച്ചു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here