ഗ്രാമീണ നാടക കലാകാരന്മാർക്ക് അഭിനയം ഉൾപ്പടെ നാടകകലയെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കാനൊരവസരം. 20 വയസ്സിന് മുകളിൽ പ്രായമുള്ള 35 പേർക്കായിരിക്കും ക്യാമ്പിലേക്ക് പ്രവേശനം ലഭിക്കുക. നടനും സംവിധായകനും സ്കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകനുമായ സജി തുളസീദാസ് നയിക്കുന്ന ക്യാമ്പ് ജൂലൈ 13, 14 തിയതികളിലായി കണ്ണോത്ത് എൽ പി സ്കൂളിൽ വെച്ച് നടക്കും. സംവിധായകനും ചിത്രകാരനുമായ സജീവ് കീഴരിയൂരാണ് ക്യാമ്പ് ഡയറക്ടർ. സംവിധായകനായ മനോജ് നാരായണൻ, രവീന്ദ്രൻ മുചുകുന്ന് എന്നിവർ നാടകാനുഭവങ്ങൾ പങ്കുവെക്കും