HomeTHE ARTERIASEQUEL 117കലകളെക്കുറിച്ചുള്ള ഗൗരവപൂര്‍ണമായ പഠനം

കലകളെക്കുറിച്ചുള്ള ഗൗരവപൂര്‍ണമായ പഠനം

Published on

spot_imgspot_img

The Reader’s View

അന്‍വര്‍ ഹുസൈന്‍

കലാവിദ്യാഭ്യാസത്തിന് നാമമാത്രമായ പ്രാധാന്യമാണ് നാം നൽകിക്കൊണ്ടിരിക്കുന്നത്. സ്കൂളുകളിൽ ചിത്രകല, സംഗീതം, ക്രാഫ്റ്റ് മുതലായവ പഠിപ്പിക്കാൻ അദ്ധ്യാപകർ മുൻകാലക്കളിൽ ഉണ്ടായിരുന്നു. ഇന്ന് അവരുടെ എണ്ണം ബോധപൂർവ്വം കുറയ്ക്കുന്നു. നൃത്തം, നാടകം തുടങ്ങിയവ അക്കാദമിക കരിക്കുലത്തിൻ്റെ ഭാഗമേ ആക്കിയിരുന്നില്ല. യുവജനോത്സവങ്ങൾ ഗ്രേസ് മാർക്ക് നേടാനുളള മാർഗ്ഗമായി മാത്രം കാണുന്നവരുണ്ട്. ഈ സാഹചര്യത്തിലാണ് ഏറെ പ്രസക്തിയുള്ള കിലുക്കാംപെട്ടിയും പൂത്തുമ്പികളും കലാപഠനത്തിനൊരാമുഖം എന്ന പുസ്തകം ചിന്താ പബ്ലിഷേഴ്സ് പുറത്തിറക്കിയിരിക്കുന്നത്. വിദ്യാഭ്യാസ വിചക്ഷണനും ശാസ്ത്ര ഗ്രന്ഥകാരനുമായ ഡോ ആർ പ്രസന്നകുമാറും സംഗീതജ്ഞനും കലാകാരനും കലാദ്ധ്യാപകനുമായ ആനയടി പ്രസാദുമാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. അവതാരികയിൽ കൈതപ്രം പറയുന്നത് പോലെ മലയാളത്തിൽ ഇതൊരു ആദ്യ സംരംഭമാണ്.

രണ്ടു ക്യാമ്പുകളുടെ അനുഭവങ്ങളും അതോടനുബന്ധിച്ച് നടത്തിയ ഗവേഷണ പ്രവർത്തനങ്ങളും ആണ് ഈ പുസ്തകത്തിൻ്റെ ആധാരം. സംഗീതം, നാടകം ഇവയെ ആധാരമാക്കി നടന്ന കിലുക്കാംപെട്ടിയും ചിത്രകലക്കായി നടന്ന പൂത്തുമ്പികളും ആയിരുന്നു ആ ക്യാമ്പുകൾ. പങ്കാളിത്തം കൊണ്ടും ഗുണമേന്മ കൊണ്ടും ശ്രദ്ധേയമായിരുന്നു ഇവ.

കലകളെക്കുറിച്ച് ഗൗരവതരമായ പഠനമാണ് ഈ പുസ്തകത്തിലെ ലേഖനങ്ങൾ നിർവ്വഹിച്ചിരിക്കുന്നത്. കലയുടെ ഉദാത്തമായ മാനവികതയും അവ ഉണർത്തുന്ന സ്നേഹവും ഏവർക്കും അനുഭവവേദ്യമാണല്ലോ? ജീവിതത്തെ സുന്ദരമാക്കുവാൻ കലകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. സംസ്കാരങ്ങളെ രൂപപ്പെടുത്തുന്നതിൽ, രാഷ്ട്രീയമാറ്റങ്ങൾക്ക് ദിശാബോധം നൽകുന്നതിലൊക്കെ കലകൾ സവിശേഷമായി അണി ചേർന്നിട്ടുള്ളതായി ചരിത്രം പറയുന്നു.

വിദ്യാഭ്യാസത്തിൻ്റെ മൗലികമായ ലക്ഷ്യങ്ങൾ പലപ്പോഴും നമ്മൾ മറന്നു പോവുന്നു. തൊഴിൽ കിട്ടാനുള്ള സർട്ടിഫിക്കറ്റുകൾ നേടാൻ മാത്രമാണ് വിദ്യാഭ്യാസം എന്ന് തെറ്റിദ്ധരിക്കുന്നു. അതിനിടെ കലയെ ഉൾക്കൊള്ളുവാൻ എവിടെ കഴിയും? പല കലാകാരന്മാരും ഗുരുക്കന്മാരോടും രക്ഷിതാക്കളോടും കലഹിച്ച് തങ്ങളുടെ കലാസപര്യ മുന്നോട്ട് കൊണ്ടു പോവേണ്ടി വരുന്നു. പണവും പ്രശസ്തിയും നേടിക്കഴിഞ്ഞാൽ മാത്രം അവർ അംഗീകരിക്കപ്പെടുന്നു.

കലയെക്കുറിച്ചുള്ള ചിന്തകളും കലയുടെ മനശാസ്ത്ര സമീപനവും ഈ പുസ്തകം ചർച്ച ചെയ്യുന്നു. സംഗീതത്തെക്കുറിച്ച് ഏറെ ആധികാരികമായി എഴുതപ്പെട്ട ലേഖനത്തിൽ സംഗീതവും ഗണിതവും തമ്മിൽ ചേരുന്നത് വിശദീകരിക്കുന്നു.

ദൃശ്യകലകളെക്കുറിച്ച് സമഗ്രമായും നാടകത്തെക്കുറിച്ച് വിശദമായും പുസ്തകം ചർച്ച ചെയ്യുന്നു. നൃത്തത്തിൻ്റെ മാധുര്യവും പ്രാധാന്യവും എടുത്തു പറയുന്നു.

ചിത്രകലയെപ്പറ്റി ആധികാരികമായി പറയുന്ന ലേഖനങ്ങൾ പുസ്തകം ഉൾക്കൊള്ളുന്നു. കലാപഠനത്തോടുള്ള സമീപനവും കല പഠിക്കാനുള്ള കുട്ടികളുടെ അവകാശവും വിശദമാക്കുന്നു. ഇന്ത്യയിലും കേരളത്തിലും കലാപഠനത്തിൻ്റെ ഭൂതവും വർത്തമാനവും ഭാവിയും ഒടുവിൽ ചേർത്ത ലേഖനങ്ങളിൽ പ്രതിപാദിക്കുന്നു.

കലയെ ഉപാസിക്കുന്നവരും കലാസ്വാദകരും വിദ്യാഭ്യാസ പ്രവർത്തകരും ആവശ്യം വായിച്ചിരിക്കേണ്ട ഒരു കൃതിയാണിത്. ഗ്രന്ഥകർത്താക്കൾ വലിയ അഭിനന്ദനം അർഹിക്കുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...