The Banshees of Inisherin

0
230

ഗ്ലോബൽ സിനിമ വാൾ

മുഹമ്മദ് സ്വാലിഹ്

Film: The Banshees of Inisherin
Director: Martin McDonagh
Year: 2022
Language: English

കഥ തുടങ്ങുന്നതിനുമുമ്പേ തന്നെ ഉറ്റസുഹൃത്തുക്കളാണ് കോമും പാഡ്രൈക്കും. പാഡ്രൈക്ക് തന്റെ സഹോദരിയോടൊപ്പം കന്നുകാലികളെ വളര്‍ത്തിയും പാല്‍ വിറ്റുമൊക്കെ ജീവിക്കുന്നു. കോം ഒരു സംഗീതജ്ഞനാണ്. കഥ നടക്കുന്നത് ആഭ്യന്തര കലാപത്തിന്റെ അവസാനകാലഘട്ടത്തിലെത്തി നില്‍ക്കുന്ന അയര്‍ലണ്ടിലെ ഐനിഷെറിന്‍ എന്ന് പേരുള്ള ദ്വീപിലാണ്. പാഡ്രൈകിനെയും കോമിനെയും ഒഴിവുസമയങ്ങളില്‍ ഒരുമിച്ചല്ലാതെ ഒരാളും കണ്ടിട്ടില്ല. അങ്ങനെയിരിക്കെ ഒരു സുപ്രഭാതത്തില്‍ കോമിന് പാഡ്രൈക്കിനെ ഇഷ്ടമല്ലാതാവുന്നു. പെട്ടെന്നുണ്ടാകുന്ന ഈ നിരാസത്തില്‍ പാഡ്രൈക് ആകെ ഉലഞ്ഞുപോകുന്നു. കോമിന്റെ സ്‌നേഹം തിരിച്ചുകിട്ടാന്‍ പാഡ്രൈക് പല വഴികളിലൂടെയും ശ്രമിക്കുന്നു. ഇക്കാര്യത്തില്‍ സഹോദരിയായ സിയോബാനും ഗ്രാമത്തിലെ പോലീസുകാരന്റെ മകനായ ഡൊമിനിക്കും പലപ്പോഴും ഇടപെടുന്നുണ്ട്. എന്നാല്‍ കോം അയയുന്നില്ല എന്ന് മാത്രമല്ല തന്നെ വിട്ടുപോയില്ലെങ്കില്‍ ഭീകരമായ ഒരു കൃത്യം ചെയ്യേണ്ടിവരുമെന്ന മുന്നറിയിപ്പ് പാഡ്രൈക്കിന് നല്‍കുന്നു. തുടര്‍ന്നങ്ങോട്ട് സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങളാണ് ദ ബാന്‍ഷീസ് ഓഫ് ഐനിഷെറിന്‍ എന്ന സിനിമ.

അപ്രവചനീയമായ സ്വഭാവം, ബ്ലാക്ക് കോമഡിയുടെ പക്വമായ ഉപയോഗം, മനോഹരമായ ഫ്രെയിമുകളും സംഗീതവും, അഭിനയപ്രകടനങ്ങള്‍ എന്നിവയൊക്കെ സിനിമയെ ഗംഭീരമായ അനുഭവമാക്കുന്നുണ്ട്. മാര്‍ട്ടിന്‍ മക്‌ഡൊണാഗിന്റെ തന്നെ മുന്‍ സിനിമയായ ഇന്‍ ബ്രൂഷിലെ നായകരായ കോളിന്‍ ഫാരലും ബ്രെന്റന്‍ ഗ്ലീസണുമാണ് യഥാക്രമം പാഡ്രൈകും കോമുമായി വേഷമിടുന്നത്.
ഒരു ഷേക്‌സ്പിയര്‍ നാടകത്തിന്റെ സ്വഭാവങ്ങള്‍ പേറുന്ന സിനിമ ഇതിവൃത്ത പ്രദേശത്തിന്റെ ശീലങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഡിസ്‌നി+ഹോട്ട്‌സ്റ്റാറില്‍ ലഭ്യമാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here