ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: Tar
Director: Todd Field
Year: 2022
Language: English, German, French
ബെര്‍ലിന്‍ ഫിലാര്‍മോണികിന്റെ ആദ്യത്തെ വനിതാ മ്യൂസിക് കണ്ടക്ടര്‍ ആണ് ലിഡിയ താര്‍. പേഴ്‌സണല്‍ അസിസ്റ്റന്റായ ഫ്രാന്‍സെസ്‌ക, ഭാര്യയായ ഷാരോണ്‍, ദത്തുപുത്രി എന്നിവരോടൊപ്പമാണ് ലിഡിയയുടെ ദിനങ്ങള്‍ കടന്നുപോകുന്നത്. തുടക്കത്തില്‍, കനത്ത ആദര്‍ശവാദമുള്ള ഒരു കലാകാരിയായിട്ടാണ് അവതരിപ്പിക്കപ്പെടുന്നതെങ്കിലും കഥ മുന്നോട്ടുപോകവേ ലിഡിയയുടെ ദ്വിമുഖങ്ങള്‍ അനാവരണം ചെയ്യപ്പെടുന്നു. അങ്ങേയറ്റം ടോക്‌സിക് ആയ സ്വഭാവമുള്ള ഒരു വ്യക്തിയെയാണ് പിന്നീട് കാണാന്‍ കഴിയുന്നത്. അതോടെ വ്യക്തി എന്ന നിലയിലും കലാകാരി എന്ന നിലയിലും അവരുടെ പതനം ആരംഭിക്കുകയാണ്.
ഇത്തരത്തില്‍ ലിഡിയ താര്‍ എന്ന കലാകാരിയുടെ ജീവിതത്തിന്റെ ഉയര്‍ച്ചതാഴ്ച്ചകളും തത്വശാസ്ത്രവുമാണ് താര്‍ എന്ന സിനിമയുടെ ഇതിവൃത്തം. അക്കാദമി അടക്കം നിരവധി അന്താരാഷ്ട്ര വേദികളില്‍ സിനിമക്കും നായികയായി അഭിനയിച്ച കേറ്റ് ബ്ലാഞ്ചറ്റിനും നിരവധി പുരസ്‌കാരങ്ങളും നാമനിര്‍ദ്ദേശങ്ങളും ലഭിച്ചിട്ടുണ്ട്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല