Poem
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
ART AND CRAFTS
Art Found Its Athma — The Canvas Speaks at Athma Art Gallery
Art found its Athma. The silence of the canvas finally broke. With a powerful...
POETRY
ജീവിതം മെയ്ഫ്ലവറിനു ചുവട്ടിൽ ഇരിക്കുന്നു
(കവിത)സി ഹനീഫ്ഇല്ല
നമ്മുടെ പ്രണയം
പോലെയോ
മനസ്സു പോലെയോ
അത്ര വലിയ
ദുരൂഹതയൊന്നുമില്ല
ജീവിതത്തിന്.ചിലപ്പോൾ
അത്
ഒരാത്മാഹുതിയോളം
ചെറുതും
മലയിടുക്കുകൾ താണ്ടിയുള്ള
ട്രക്കിങ്ങോളം
ചടുലവും
ആവാം.അന്ധകാരത്തിന്റെ
നടുവിൽ കിടന്ന്
അലറി വിളിക്കുന്ന
നിശ്ശബ്ദത.
രണ്ട്
അടുപ്പുകൾക്കിടയിൽ
അഗ്നിരഹിതമായ
ഇടത്തിലെ
വീർപ്പുമുട്ടൽ.വിവക്ഷിക്കാൻ
അത്രയും മതി.തണലിൽ നിന്ന്
ഒരിക്കൽ
ഇറങ്ങിപ്പോവുമെന്നുള്ളതാണ്
ഓരോ
മെയ്ഫ്ലവറിന്റെയും
സൗന്ദര്യം.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക്...
POETRY
തുള്ളിക്കവിതകൾ
(കവിത)വിനോദ് വിയാർനമുക്കിടയിലെ
ഒരിക്കലും വാടാത്തയില,
പ്രണയം*ജലത്തിനോളം
നീ എന്നെ സ്നേഹിക്കും
മഴയോളം
ഞാൻ നിന്നിൽ പെയ്യും*കാടിനുമീതെ പറക്കണമെന്ന്
നീ പറയും
ആകാശത്തിലേക്ക്
നമ്മളൊരുമിച്ച് പറക്കും*നീ ഇന്നോളം പറഞ്ഞതെല്ലാം
ഞാൻ കവിതകളാക്കും
എൻ്റെ കവിതകൾ...
POETRY
പ്രപഞ്ചത്തിന്‍റെ താക്കോല്‍ശേഖരങ്ങള്‍
(കവിത)ടിനോ ഗ്രേസ് തോമസ്‌മീനിനൊപ്പം
നീന്തുന്നു
ജലത്തിന്‍റെ
ഉണ്മയെത്തൊട്ടുകൊണ്ട്.
ഒരു പക്ഷിതന്‍
ചെറുതൂവലാകുന്നു
ആകാശത്തിന്‍റെ
മിഥ്യയില്‍
ലയിച്ചുകൊണ്ട്.
ഇലയുടെ
സിരയില്‍
പടരുന്നു
കാറ്റിന്‍റെ
ഭാരമില്ലായ്മയെ
പുണര്‍ന്നുകൊണ്ട്.
മരമതിന്‍ വേരില്‍
ചലിക്കുന്നു
ഭൂമിയുടെ
ആഴത്തെ
അളന്നുകൊണ്ട്.
ദീര്‍ഘമായ
ധ്യാനത്തില്‍
മണ്‍തരിയായി മാറുന്നു
മഴയുടെ
രതിയെ
ചുംബിച്ചുകൊണ്ട്.
പൂവില്‍
പൂമ്പൊടിയായ്
തുടിക്കുന്നു
ഷഡ്പദസംഗീതംകൊണ്ട്.
വിസ്മിതമൊരു
മഷിയാല്‍
പകര്‍ത്തുന്നു
പ്രപഞ്ചത്തിന്‍റെ
താക്കോല്‍ശേഖരങ്ങള്‍.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...
POETRY
അതിർവരമ്പുകൾ
(കവിത)അബ്ദുള്ള പൊന്നാനിവിരാട് കോലി അതിർത്തിക്കപ്പുറത്തേക്ക്
സിക്സർ അടിച്ചപ്പോൾ
ഗാലറിയിൽ നിലക്കാത്ത ആരവങ്ങൾ.റിമോട്ടിൽ കൈയ്യൊന്ന് തട്ടി
ചാനൽ മാറിയപ്പോൾ
തകർന്നടിഞ്ഞ കൂരക്ക് താഴെ
നിലവിളികളുടെ നേർക്കാഴ്ചകൾ.ബോംബുകളും മിസൈലുകളും
ഉഗ്രരൂപിയായി...
POETRY
ചരിഞ്ഞു നോട്ടം
(കവിത)അജിത് പ്രസാദ് ഉമയനല്ലൂർമുറ്റത്തെ മാവിൻകൊമ്പിലെ
കാക്കക്കൂട്ടിലിരുന്ന്
കണ്ണുചിമ്മിത്തുറക്കുന്ന
കാക്കയുടെ ചരിഞ്ഞ നോട്ടത്തിൽ
മുറ്റത്ത് ഉണക്കുവാനിട്ടിരിക്കുന്ന
അക്ഷരമാലകൾ.ചരിഞ്ഞ അക്ഷരമാലകൾ!മനുഷ്യന്റെ ഭാഷയ്ക്കുമേൽ
തങ്ങൾക്കധികാരമുണ്ടെന്ന ഗർവ്വോടെ
അക്ഷരങ്ങളെ കൊത്തിയെടുത്ത്
പറക്കുന്ന കാക്കയുടെ നിഴലിൽ
സൂര്യൻ ചരിഞ്ഞു...
POETRY
വെള്ളപ്പൂക്കൾ
(കവിത)രേഷ്മ സിമുൾവേലികൾ ചാടുമ്പോൾ
മുറിഞ്ഞു രണ്ടായ
കുപ്പായങ്ങളുടെ
കുട്ടിക്കാലത്തിനു വേണ്ടി
ഞാനൊരു
മന്ദാരത്തൈ വെച്ചു.ഇരട്ടയിലകൾ,
വെളുത്ത പൂവുകൾ
എന്നിവയെ
എന്നും സ്വപ്നം കണ്ടു.ആകാശം മുട്ടെ
അത് പടർന്നുകഴിയുമ്പോൾ
പുസ്തകങ്ങളിൽ
പതിപ്പിക്കണം
പഴുത്തയിലകളെയെന്ന്
പദ്ധതി കെട്ടി.കാൽമുട്ടോളം പോലും വളരാതെ...
POETRY
അ,ആ,ഇ,ഈ,ഉ,ഊ…..അമ്മ
(കവിത)ആദി1അ-സാധാരണമാം
വിധം
ഭാവിയിൽ
പെൺകുട്ടിയാകാൻ
സാധ്യതയുള്ള എന്റെ ശരീരം
ആണുങ്ങളുടെ
ലോകം
ഉപേക്ഷിക്കുന്നു2ആ-കാശങ്ങളും
ഭൂമിയും
ഞങ്ങൾക്കന്യം
ഒരു പട്ടി
സ്വന്തം വാല് കടിച്ച്
വട്ടം കറങ്ങും മാതിരി
ഞാനെന്റെ ശരീരത്തിൽ
വട്ടം കറങ്ങി
തുടക്കവും
ഒടുക്കവുമില്ലാതെ3.ഇ-ത്തവണ,
എന്റെ കാലുകൾക്കിടയിൽ
ഞാൻ ഒരു നുണയായിരുന്നു
എന്റെ സത്യം
മറ്റെവിടെയോ
വിശ്രമിക്കുന്നു
കുപ്പായങ്ങൾ
എന്റെ
ഉടലിനോട്
സദാ
പരാജയപ്പെടുന്നു4.ഈ-മരണം
അത്രയും...
POETRY
ബഷീറെന്തിന് ഗാന്ധിയെ തൊട്ടത്?
(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത്കുഞ്ഞുണ്ണി മാഷ്
പാഠം പഠിപ്പിച്ച്
കൊണ്ടിരിക്കെ
എനിക്ക് ചോദിക്കാനുള്ള
ചോദ്യമായിരുന്നു അത്
" ബഷീറെന്തിന് ഗാന്ധിയെ തൊട്ടത്"
ചോദിച്ചില്ല.വൈക്കത്ത് ബോട്ടടുക്കുമ്പോൾ
ഗാന്ധിയെ ആൾക്കൂട്ടം പൊതിയുമ്പോൾ,
ഒന്ന് തൊടാൻ...
POETRY
ഉടലുകളിലെ കഥ
(കവിത)ശ്രീലക്ഷ്മി സജിത്ത്ഉടലുകളിൽ കഥയെഴുതിയിട്ടുണ്ടോ
ഉടലുകളിൽ നിന്ന്
ഉടലുകളിലേക്കൊഴുകുന്ന കഥ.
മിഴികളിൽ പറയാത്ത,
കനവുകളിലൊഴുകാത്ത
കവിതകൾ വിരിയാത്ത
കരളിൽ മുറിയാത്ത
കാൽ വിരലുകൾ
കളം വരയ്ക്കാത്ത
മഴ പെയ്യാത്ത
വെയിലുതിരുന്ന
കാത്തിരിക്കാത്ത
കാലങ്ങളിൽ മറന്നു വയ്ക്കാത്ത
ചിറകുകളിലൊളിക്കാത്ത
വിധിയെ പഴിക്കാത്ത
കാത്തിരിപ്പിന്റെ
താളം...
POETRY
പരീക്ഷണം
(കവിത)കവിത ജി ഭാസ്ക്കരൻഅവസാനമില്ലാത്ത
ആഴങ്ങളിൽ നിന്ന്
ഞാൻ എന്നെ
നൂലിഴകൾ പോലെ
പെറുക്കിയെടുക്കുന്നു…
നീല, മഞ്ഞ,
ചുവപ്പ്, കറുപ്പ്
അങ്ങനെയങ്ങനെ..
നീളെ നീളെ…
ഒരു
നെയ്തെന്ത്രത്തിലെന്ന പോലെ
ഞാനവയെ
കൈപ്പത്തിയിൽ നിരത്തുന്നു..
വിരലിൽ ചുറ്റിയെടുക്കുന്നു…
നനഞ്ഞൊട്ടി,
ശോഷിച്ച പാമ്പിൻ കുഞ്ഞുങ്ങളെ...
Latest articles
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
ART AND CRAFTS
Art Found Its Athma — The Canvas Speaks at Athma Art Gallery
Art found its Athma. The silence of the canvas finally broke. With a powerful...
ART AND CRAFTS
കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം
സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...
ലേഖനങ്ങൾ
നിറവും ജാതിയും തമ്മിലുള്ള ഉടമ്പടി
ഹരികൃഷ്ണൻ ഒ“കറുത്തിട്ടാണെങ്കിലും ഭംഗിയുണ്ട് “ എന്ന പ്രയോഗം ജീവിതത്തിൽ ഒരുപാട് തവണ കേട്ടിട്ടുണ്ട്. കറുപ്പും ഭംഗിയും തമ്മിൽ ചേർന്ന്...

