ഭിന്നശേഷിക്കാരുടെ ചിത്രപ്രദർശനം; കലക്ടർ തുക കൈമാറി

0
249

കോഴിക്കോട്: ഭിന്നശേഷിക്കാരായ അൻപത് പ്രതിഭകളുടെ സംസ്ഥാനതല ചിത്രപ്രദർശനം സ്വപ്നചിത്ര 2019 ലൂടെ വിറ്റഴിഞ്ഞ മുഴുവൻ ചിത്രങ്ങളുടെയും തുക അതത് ചിത്രകാരൻമാർക്ക് കൈമാറുന്നതിന്റെ ഉദ്ഘാടനം കലക്ടർ എസ്. സാംബശിവറാവു കലക്ടറുടെ ചേംബറിൽ നിർവഹിച്ചു. ചിത്രകലാപ്രതിഭകളായ നൂർജലീല, അമൻപാഷ എന്നിവർക്ക് തുക കൈമാറിയാണ് കലക്ടർ ഉദ്ഘാടനം നിർവഹിച്ചത്. ലളിതകലാ അക്കാദമി ആർട് ഗാലറിയിൽ കഴിഞ്ഞമാസം ആറാം തീയതി മുതൽ പത്താം തീയതി വരെ നടന്ന പ്രദർശനത്തിൽ പ്രദർശിപ്പിച്ച നൂറുചിത്രങ്ങൾക്കും ആവശ്യക്കാരുണ്ടാവുകയായിരുന്നു. യുവകൂട്ടായ്മയായ ഡ്രീം ഓഫ് അസ് ഇത്‌ തുടർച്ചയായ രണ്ടാം വർഷമാണ് ഭിന്നശേഷിക്കാരുടെ ചിത്രപ്രദർശനം സ്വപ്നചിത്ര സംഘടിപ്പിക്കുന്നത്. 2.42ലക്ഷം രൂപയാണ് വിൽപനയിലൂടെ ലഭിച്ചത്. ഡ്രീം ഓഫ് അസ് പ്രതിനിധികളായ പ്രമോദ് മണ്ണടത്തിൽ, ആർ. എസ്. രജീഷ്, സുഖദേവ് എന്നിവർ പങ്കെടുത്തു.

സ്വപ്ന ചിറകുള്ള ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here