‘മാര്‍ക്‌സ് പിന്നിട്ട 200 വര്‍ഷങ്ങള്‍’ പ്രഭാഷണ പരമ്പര

0
593

കോഴിക്കോട് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു. ചിന്തകനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടം മെയ് 1 മുതല്‍ 5 വരെ  കോഴിക്കോട് ടൗണ്‍ ഹാളില്‍ വെച്ച് നടക്കുന്ന പ്രഭാഷണ പരിപാടിയില്‍ സംവദിക്കുന്നു. കാലിക ലോകയാഥാര്‍ത്ഥ്യത്തിന്റെ ഭിന്ന വിതാനങ്ങളെ കുറിച്ച് മാര്‍ക്‌സിസം വികസിപ്പിച്ചെടുത്ത ഉള്‍ക്കാഴ്ചകള്‍ വിശകലന വിധേയമാക്കുന്ന പ്രഭാഷണങ്ങളാണ് ‘മാര്‍ക്‌സ് പിന്നിട്ട 200 വര്‍ഷങ്ങള്‍’ എന്ന പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വര്‍ഗവും വര്‍ഗസമരവും, പരിസ്ഥിതി: മാര്‍ക്‌സിസ്റ്റ് സമീക്ഷകള്‍, സ്ത്രീവാദം- ലൈംഗികത- മാര്‍ക്‌സിസം, ജാതിയും വര്‍ഗവും: സംവാദസ്ഥാനങ്ങള്‍, മാര്‍ക്‌സിസവും സംസ്‌കാരവും എന്നീ വിഷയങ്ങളിലാണ് പ്രഭാഷണം.

LEAVE A REPLY

Please enter your comment!
Please enter your name here