ഭരത് പി ജെ ആന്റണിയെ കുറിച്ച് ‘ഇന്‍ക്വിലാബിന്റെ മക്കള്‍ മറവിയുടെ മറുപേര് മരണം’ എന്ന പേരില്‍ ഫ്‌ലോട്ടിങ് തീയറ്റര്‍ 2018 ഏപ്രില്‍ 12 ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ അവതരിപ്പിക്കുന്ന നാടകം കാണാനെത്തുന്ന പ്രേക്ഷകര്‍ക്കും പി ജെ ആന്റണി അവാര്‍ഡ് നേടാം.
ചാക്കോ ഡി അന്തിക്കാടിന്റെ ‘ഭരത് പി ജെ ആന്റണി: ജീവിതം ഒരാഹ്വാനം’ എന്ന പുസ്തകത്തെ ആസ്പദമാക്കി ബിച്ചൂസ് ചിലങ്ക രചനയും സംവിധാനവും ഒരുക്കുന്ന നാടകം സസൂക്ഷ്മം നിരീക്ഷിച്ച് നാടകത്തെ വിലയിരുത്തി പ്രേക്ഷകര്‍ തയ്യാറാക്കുന്ന നിരൂപണങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്ന രചനയ്ക്ക് 5000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് തൃശൂര്‍ PART- ONO-FILMS ആണ് നല്‍കുന്നത്. മെയ് അവസാനവാരം തൃശ്ശൂരില്‍ വച്ച് അവാര്‍ഡ് നല്‍കും.
രചനയ്ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നാടകാവതരണസമയത്ത് ചിലങ്ക ഫ്‌ലോട്ടിങ് തീയറ്റര്‍ പ്രേക്ഷകര്‍ക്ക് നല്‍കും. നിശ്ചിത ക്രമപ്രകാരം തയ്യാറാക്കുന്ന രചനകള്‍ക്കുള്ള പ്രേക്ഷക അവാര്‍ഡ് മലയാള നാടക ചരിത്രത്തില്‍ ആദ്യത്തേതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
9539138387
9539952166
9539263178
9539624192