കാലിക്കറ്റ് ഇന്റർസോൺ: 17 മുതൽ ഗുരുവായൂരില്‍

0
353

കാലിക്കറ്റ് സർവ്വകലാശാലാ ഇന്റർസോൺ കലോത്സവം മേളപ്പെരുക്കം ഏപ്രിൽ 17മുതൽ21വരെ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ വെച്ച് നടത്തപ്പെടുമെന്ന് സംഘാടകര്‍ അറിയിച്ചു.

സർവ്വകലാശാലക്ക് കീഴിൽ ഉള്ള കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, തൃശൂർ സോണുകളിൽ നിന്നായി 5500ഓളം വിദ്യാർത്ഥികൾ പങ്കെടുക്കും. ലക്ഷദീപിലെ മൂന്ന് കോളേജുകൾ അടക്കം 436 കോളേജുകളിലെ വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. രജിസ്‌ട്രേഷൻ 15ന് സമാപിക്കും.

ബഹു .വിദ്യാഭ്യാസ മന്ത്രി പ്രൊഫ:സി രവീന്ദ്ര നാഥ് കലോത്സവം ഉദ്ഘാടനം ചെയ്യും.സ്റ്റേജ് ഇതര മത്സരങ്ങൾ 17,18 തിയ്യതികളിലായി നടക്കും .19ന് സ്റ്റേജ് ഇന മത്സരങ്ങൾ തുടങ്ങും ചെണ്ട, മദ്ദളം, തുടി, കൊമ്പ്, കുറുങ്കുഴൽ,മിഴാവ്,എന്നി പേരുകളാണ് വേദികൾക്ക് നല്‍കിയിട്ടുള്ളത്.

6 വർഷത്തിന് ശേഷമാണ് തൃശൂർ ജില്ലയിലേക്ക് കലോത്സവം എത്തുന്നത്. 2012ൽ ശ്രീകൃഷ്‌ണ കോളേജിലാണ് അവസാനമായി ജില്ലയിൽ ഇന്റർസോൺ മത്സരം അരങ്ങേറിയത്. മത്സരങ്ങൾ രാവിലെ 10ന് ആരംഭിച്ച രാത്രി 9ന് അവസാനിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്.

യൂണിവേര്‍സിറ്റി യൂണിയന്‍ ചെയര്‍ പെര്‍സണ്‍ സുജ കൃഷ്ണന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here