Homeവിദ്യാഭ്യാസം /തൊഴിൽകണ്ണൂർ എയർപോര്‍ട്ട്‌: 518 ഒഴിവുകളിലേക്കു വോക് ഇൻ ഇന്റർവ്യൂ

കണ്ണൂർ എയർപോര്‍ട്ട്‌: 518 ഒഴിവുകളിലേക്കു വോക് ഇൻ ഇന്റർവ്യൂ

Published on

spot_img

എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട്ട് സർവീസസ് ലിമിറ്റഡ് കണ്ണൂർ എയർപോർട്ടിൽ ഗ്രൗണ്ട് ഡ്യൂട്ടി തസ്‌തികകളിലെ 518 ഒഴിവുകളിലേക്കു വോക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഹാൻഡിമാൻ/ഹാൻഡിവുമൻ തസ്തികയിൽ മാത്രം 310 ഒഴിവുകളുണ്ട്. മൂന്നു വർഷത്തെ കരാർ നിയമനമാണ്. മേയ് നാലു മുതൽ എഴു വരെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതല്‍ ഒരു മണി വരെയാണ് ഇന്റർവ്യൂ. തസ്തിക, യോഗ്യത, ശമ്പളം, ഇന്റർവ്യൂ തീയതി എന്നിവ ചുവടെ.

ജൂനിയർ എക്സിക്യൂട്ടീവ് (പാക്സ്) (ഒഴിവ്-7)
10+2+3 രീതിയിൽ ബിരുദം, എംബിഎ അല്ലെങ്കിൽ തത്തുല്യം (ദ്വിവല്‍സര ഫുൾടൈം കോഴ്സ് അല്ലെങ്കില്‍ ത്രിവൽസര പാർട്ട് ടൈം കോഴ്സ്), മൂന്നു വർഷത്തെ ഏവിയേഷൻ പ്രവൃത്തിപരിചയം അല്ലെങ്കിൽ 10+2+3 രീതിയിൽ ബിരുദം, ആറു വർഷത്തെ പ്രവൃത്തിപരിചയം, 25300 രൂപ.
മേയ് ഏഴ്

ജൂനിയർ എക്സിക്യൂട്ടീവ് (ടെക്നിക്കൽ) (ഒഴിവ്-7)
മെക്കാനിക്കൽ/ ഒാട്ടമൊബീൽ/ പ്രൊഡക്ഷൻ/ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സിൽ എൻജിനീയറിങ് ബിരുദം, എൽഎംവി ലൈസൻസ്, 25300 രൂപ. മേയ് ഏഴ്.

ടെർമിനൽ മാനേജർ (പാക്സ് ഹാൻഡ്‌ലിങ്) (ഒഴിവ്-1):
10+2+3 രീതിയിൽ ബിരുദം, സമാനമേഖലയിൽ 15 വർഷത്തെ പ്രവൃത്തിപരിചയം, കംപ്യൂട്ടർ ഒാപറേഷൻ പരിജ്ഞാനം, 55000 രൂപ. മേയ് ഏഴ്.

ടെർമിനൽ മാനേജർ (റാംപ് ഹാൻഡ്‌ലിങ്) (ഒഴിവ്-1):
10+2+3 രീതിയിൽ ബിരുദം, സമാനമേഖലയിൽ 15 വർഷത്തെ പ്രവൃത്തിപരിചയം ,കംപ്യൂട്ടർ ഒാപറേഷൻ പരിജ്ഞാനം, 55000 രൂപ. മേയ് ഏഴ്

അസിസ്റ്റന്റ് ടെർമിനൽ മാനേജർ (ഒഴിവ്-1)
10+2+3 രീതിയിൽ ബിരുദം, സമാനമേഖലയിൽ പത്ത് വർഷത്തെ പ്രവൃത്തിപരിചയം, കംപ്യൂട്ടർ ഒാപറേഷൻ പരിജ്ഞാനം, 39200 രൂപ. മേയ് ഏഴ്

സീനിയർ കസ്റ്റമർ ഏജന്റ് (ഒഴിവ്-22)
10+2+3 രീതിയിൽ ബിരുദം, സമാനമേഖലയിൽ നാല് വർഷത്തെ പ്രവൃത്തിപരിചയം, 17890 രൂപ.

കസ്റ്റമർ ഏജന്റ് (ഒഴിവ്-44)
10+2+3 രീതിയിൽ ബിരുദം, സമാനമേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന, കംപ്യൂട്ടർ ഒാപറേഷൻ പരിജ്ഞാനം, 17790 രൂപ.മേയ് നാല്

ജൂനിയർ കസ്റ്റമർ ഏജന്റ് (ഒഴിവ്-44)
എച്ച്എസ്‌സി ജയം( പന്ത്രണ്ടാം ക്ലാസ്) സമാനമേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന, കംപ്യൂട്ടർ ഒാപറേഷൻ പരിജ്ഞാനം,15180 രൂപ. മേയ് നാല്

കാബിൻ സർവീസസ് ഏജന്റ് (ഒഴിവ്-3)
10+2+3 രീതിയിൽ ബിരുദം, സമാനമേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന, കംപ്യൂട്ടർ ഒാപറേഷൻ പരിജ്ഞാനം, 17790 രൂപ.മേയ് നാല്

ജൂനിയർ കാബിൻ സർവീസസ് ഏജന്റ് (ഒഴിവ്-4)
എച്ച്എസ്‌സി ജയം(പന്ത്രണ്ടാം ക്ലാസ്) സമാനമേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന, കംപ്യൂട്ടർ ഒാപറേഷൻ പരിജ്ഞാനം, 15180 രൂപ.മേയ് നാല്

സീനിയർ റാംപ് സർവീസസ് ഏജന്റ് (ഒഴിവ്-21)
ഇംഗ്ലീഷ്/ ഹിന്ദി/ പ്രാദേശിക ഭാഷ ഇവയിലൊന്ന് ഒരു വിഷയമായി പഠിച്ച് എസ്‌എസ്‌സി ജയം അല്ലെങ്കിൽ തത്തുല്യം, പ്രാദേശിക ഭാഷാ പരിജ്ഞാനമുള്ളവർക്ക് മുൻഗണന, മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ പ്രൊഡക്ഷൻ/ ഇലക്ട്രോണിക്സ്/ ഒാട്ടമൊബീൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ അല്ലെങ്കിൽ മോട്ടോർ വെഹിക്കിൾ/ ഒാട്ടോ ഇലക്ട്രിക്കൽ/ എയർ കണ്ടീഷനിങ്/ ഡീസൽ മെക്കാനിക്/ ബെഞ്ച് ഫിറ്റർ/ വെൽഡർ വിഭാഗങ്ങളിൽ ഐടിഐ, എൻസിടിവിടി സർട്ടിഫിക്കറ്റ്.

അംഗീകൃത ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, സമാനമേഖലയിൽ അല്ലെങ്കിൽ ഒാട്ടമൊബീൽ/ ഹൈഡ്രോളിക് എക്വിപ്മെന്റ് മെയിന്റനൻസ് ആൻഡ് ഒാപറേഷനിൽ നാലു വർഷത്തെ പ്രവൃത്തിപരിചയം (വെൽഡറിന് അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം വേണം), 17890 രൂപ. മേയ് അഞ്ച്

റാംപ് സർവീസസ് ഏജന്റ് (ഒഴിവ്-32)
ഇംഗ്ലിഷ്/ ഹിന്ദി/ പ്രാദേശിക ഭാഷ ഇവയിലൊന്ന് ഒരു വിഷയമായി പഠിച്ച് എസ്‌എസ്‌സി ജയം അല്ലെങ്കിൽ തത്തുല്യം, പ്രാദേശിക ഭാഷാ പരിജ്ഞാനമുള്ളവർക്ക് മുൻഗണന, മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ പ്രൊഡക്ഷൻ/ ഇലക്ട്രോണിക്സ്/ ഒാട്ടമൊബീൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ അല്ലെങ്കിൽ മോട്ടോർ വെഹിക്കിൾ/ ഒാട്ടോ ഇലക്ട്രിക്കൽ/ എയർ കണ്ടീഷനിങ്/ ഡീസൽ മെക്കാനിക്/ ബെഞ്ച് ഫിറ്റർ/ വെൽഡർ വിഭാഗങ്ങളിൽ ഐടിഐ, എൻസിടിവിടി. സർട്ടിഫിക്കറ്റ്.

അംഗീകൃത ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, സമാനമേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന, 17790 രൂപ.മേയ് അ‍ഞ്ച്

യൂട്ടിലിറ്റി ഏജന്റ്-കം- റാംപ് ഡ്രൈവർ (ഒഴിവ്-21)
എസ്എസ്‌സി ജയം (പത്താം ക്ലാസ് ), എച്ച്എംവി ഡ്രൈവിങ് ലൈസൻസ്, 15180 രൂപ.മേയ് അഞ്ച്

ഹാൻഡിമാൻ/ ഹാന്‍ഡിവുമൻ (ഒഴിവ്-310)
എസ്‌എസ്‌സി/പത്താം ക്ലാസ് ജയം, ഇംഗ്ലീഷ് ഭാഷ വായിക്കാനും മനസിലാക്കാനും അറിഞ്ഞിരിക്കണം, 13440 രൂപ.
മേയ് ആറ് പ്രായപരിധി: 2018 ഏപ്രിൽ ഒന്നിന് സീനിയർ റാംപ് സർവീസസ് ഏജന്റിന് 30 വയസ്.

മറ്റ് തസ്തികകൾക്ക് 28 വയസ്. എസ്‌സി/എസ്‌ടിക്കാർക്ക് അഞ്ചും ഒബിസിക്കാർക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.

ടെർമിനൽ മാനേജർ(പാക്സ് ഹാൻഡ്‌ലിങ്), ടെർമിനല്‍ മാനേജർ(റാംപ് ഹാൻഡ്‌ലിങ്), അസിസ്റ്റന്റ് ടെർമിനൽ മാനേജർ തസ്തികകളിൽ ഉയർന്ന പ്രായപരിധി ഇല്ല.

അപേക്ഷാഫീസ്: 500 രൂപ. Air India Air Tranport Services Limited എന്ന പേരിലെടുത്ത മുംബൈയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്‌റ്റായി ഫീസടയ്‌ക്കാം. ഡിമാൻഡ് ഡ്രാഫ്‌റ്റിന്റെ പിന്നിൽ ഉദ്യോഗാർഥിയുടെ മുഴുവൻ പേരും മൊബൈൽ നമ്പറും എഴുതണം. വിമുക്‌തഭടൻ, പട്ടികവിഭാഗം എന്നിവർക്ക് ഫീസില്ല.

ഇന്റർവ്യൂവിന് ഹാജരാകുന്ന സമയത്ത് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളോടൊപ്പം വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന പ്രകാരം നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷാ ഫോമും, ഡിമാൻഡ് ഡ്രാഫ്റ്റും, മൂന്നു മാസത്തിനുള്ളിൽ എടുത്ത കളര്‍ ഫോട്ടോയും ഹാജരാക്കണം. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസൽ ഹാജരാക്കേണ്ടതില്ല. എന്നാൽ പരിശോധനയ്ക്കായി അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതുണ്ട്.

സ്ക്രീനിങ്, എവ്യൂ എന്നിവയുൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.ഴുത്തുപരീക്ഷ/ ട്രേഡ് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, മെഡിക്കൽ പരിശോധന, ഇന്റർ ഇന്റർവ്യൂ

സ്ഥലം: Hotel Blue Nile S N Park Road, Kannur, Kerala-670001
വിശദവിവരങ്ങൾക്ക്: www.airindia.in

(കടപ്പാട്)

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു...

പൂവാൽമാവ്

(കവിത) വിനോദ് വിയാർ മതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്. പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ...

എന്റെ സന്ദേഹങ്ങൾ

(കവിത) കെ.ടി അനസ് മൊയ്‌തീൻ   1 കത്തി കൊണ്ട് കുത്തിയതല്ല. വിഷം കൊടുത്തതല്ല. തള്ളിത്താഴെയിട്ടതല്ലേയല്ല. രാവിലെയെണീറ്റപ്പോൾ എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ് ഹേതു. ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ എന്റെ കൈകൾ പ്രതി ചേർക്കപ്പെടില്ല. 2 ആ കുന്നിലാണ് നിന്നെയടക്കുന്നത്. മറ്റൊരാൾക്ക് നിന്റെ ചൂട് കായാൻ...

കണ്ണീരും സംഗീതവും ഇഴചേര്‍ന്ന ബാബുക്കയുടെ ജീവിതം ബിച്ച ഓര്‍ക്കുമ്പോള്‍

The Reader’s View അന്‍വര്‍ ഹുസൈന്‍ "അനുരാഗഗാനം പോലെ അഴകിൻ്റെ അല പോലെ ആരു നീ ആരു നീ ദേവതേ" പ്രണയിനിയെ വിശേഷിപ്പിക്കാൻ ഈ മനോഹര വരികൾ...

More like this

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു...

പൂവാൽമാവ്

(കവിത) വിനോദ് വിയാർ മതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്. പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ...

എന്റെ സന്ദേഹങ്ങൾ

(കവിത) കെ.ടി അനസ് മൊയ്‌തീൻ   1 കത്തി കൊണ്ട് കുത്തിയതല്ല. വിഷം കൊടുത്തതല്ല. തള്ളിത്താഴെയിട്ടതല്ലേയല്ല. രാവിലെയെണീറ്റപ്പോൾ എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ് ഹേതു. ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ എന്റെ കൈകൾ പ്രതി ചേർക്കപ്പെടില്ല. 2 ആ കുന്നിലാണ് നിന്നെയടക്കുന്നത്. മറ്റൊരാൾക്ക് നിന്റെ ചൂട് കായാൻ...