ചൂണ്ടക്കാരൻ

3
759
choondakkaran-athmaonline

കവിത
സുനി

കൂട്ടുകാരാ….
അവകാശങ്ങളില്ലാത്ത
സ്വാർത്ഥതയുടെ
തുരുമ്പുമണക്കാത്ത
നിൻ്റെ പ്രണയം
അനശ്വരമായിരുന്നല്ലോ…

നീളം കുറഞ്ഞ
പകലുകളിലും
കടലിനൊപ്പമുള്ള
രാത്രിയാമങ്ങളിലും
നിൻ്റെ വാസന
മീനിൻ്റെയായിരുന്നല്ലോ….

അറബിപ്പുറത്തെ
കപ്പലുകളിലേക്ക്
നീ തൊടുത്ത
സ്വപ്നങ്ങളിലെല്ലാം
പ്രതീക്ഷകളുടെ
ഇഴപൊട്ടാത്ത
മഴനാരുകളായിരുന്നല്ലോ…

കൂട്ടുകാരാ….
പിന്നെയെപ്പോഴാണ്
അകലങ്ങളിൽ
നീയെറിഞ്ഞ
കണ്ണുകൾ
ചൂണ്ടകളായതും
ചൂണ്ടക്കാരനിൽ
നിൻ്റെ പേര്
തെളിഞ്ഞുകണ്ടതും.

suni
ചിത്രീകരണം : സുബേഷ് പത്മനാഭൻ


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

3 COMMENTS

  1. മനോഹരമായ കവിതയാണ് സുനിയുടെ ചൂണ്ടക്കാരൻ.
    വാക്കുകളെ ദൃശ്യവൽക്കരിക്കാൻ എഴുത്തിലൂടെ തന്നെ സാധ്യമാവുമെന്ന് തോന്നിപ്പിക്കുന്ന രചന

  2. കുറവു വാക്കുകളിൽ ആശയപ്പെരുക്കം സൃഷ്ടിക്കുന്ന സുനിക്ക് ആശംസകൾ

LEAVE A REPLY

Please enter your comment!
Please enter your name here