കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സാഹിത്യ മത്സരം

0
545

തിരുവന്തപുരം: എ.കെ.ജി.സി.ടി-യുടെ(അസോസിയേഷന്‍ ഓഫ് കേരള ഗവണ്‍മെന്റ് കോളേജ് ടീച്ചേഴ്‌സ്) 61-ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടനയുടെ മുഖപത്രമായ സംഘശബ്ദം ഏര്ടപ്പെടുത്തുന്ന പുരസ്‌കാരത്തിന് കോളേജ്(പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ) വിദ്യാര്‍ത്ഥികളില്‍നിന്ന് സൃഷ്ടികള്‍ ക്ഷണിക്കുന്നു. കഥ, കവിത എന്നീ വിഭാഗത്തിലാണ് മത്സരം. ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങള്‍ യഥാക്രമം 5000, 3000, 2000രൂപയും ഫലകവും ആണ്.

രചനകള്‍ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 28. മലയാളത്തിലുള്ള മൗലീകരചനകള്‍ കോളേജ് പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രത്തോടൊപ്പം ഡോ. എം.എ. അസ്‌കര്‍, എഡിറ്റര്‍, സംഘശബ്ദം, എ.കെ.ജി.സി.ടി ഭവന്‍, പനവിള ജംഗ്ഷന്‍, തൈക്കാട്, തിരുവന്തപുരം-14 എന്ന വിലാസത്തില്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495856951
ഈ-മെയില്‍: sanghasabdam@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here