നുറുങ്ങ് മാസിക യുവതികൾക്കായി കഥ, കവിത മത്സരം സംഘടിപ്പിക്കുന്നു

0
728
nurungu masika

നുറുങ്ങ് മാസിക ഇരുപത്തിനാലാം വാർഷികത്തിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ യുവതികൾക്കായി കഥ, കവിത മത്സരം സംഘടിപ്പിക്കുന്നു. 40 വയസ്സിൽ താഴെയുള്ള യുവതികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. കഥ 3 പേജിലും, കവിത 40 വരിയിലും കവിയരുത്. ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് ശില്പവും പ്രശസ്തിപത്രവും സമ്മാനിക്കും. കൂടാതെ ഓരോ വിഭാഗത്തിലും 3 രചനകൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകും.

രചനകൾ വൃത്തിയായി എഴുതിയതോ, DTP ചെയ്തതോ ആയിരിക്കണം. രചനയുടെ ഒരു ഭാഗത്തും പേരോ വിലാസമോ എഴുതരുത്. വിലാസം മറ്റൊരുപേജിൽ എഴുതിവെക്കണം. വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പിയും കൂടെ വെക്കണം. രചനകൾ  മൊബൈൽ / വാട്സാപ്പ് നമ്പർ അടക്കം പത്രാധിപർ, നുറുങ്ങ് മാസിക, പി.ഒ.എഞ്ചി: കോളേജ്: തൃശൂർ – 680 009 എന്ന വിലാസത്തിൽ 2019 ഫെബ്രുവരി 15 നകം ലഭിച്ചിരിക്കണം.
വിശദവിവരങ്ങൾക്ക്: 97473 25718

LEAVE A REPLY

Please enter your comment!
Please enter your name here