അനൂപ് മേനോന്‍ സംവിധായകനാകുന്നു

0
291
king-fish

നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ സംവിധായകനാകുന്നു. ‘കിങ് ഫിഷ്’ എന്ന ചിത്രത്തിന്റെ സംവിധായകനാകേണ്ടി വന്നത് വളരെ ആകസ്മികമായാണെന്നാണ് താരം പറയുന്നത്. തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ഈ വിശേഷം അനൂപ് മേനോന്‍ പങ്കുവെച്ചത്.

വി.കെ പ്രകാശ് സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു ‘കിങ് ഫിഷ്’. എന്നാല്‍ അദ്ദേഹം മറ്റൊരു ചിത്രത്തിന്റെ തിരക്കിലായതോടെ സംവിധായകന്റെ വേഷം കൂടി അനൂപ് മേനോന്‍ ഏറ്റെടുക്കുകയായിരുന്നു. സംവിധായകന്‍ രഞ്ജിത്ത് ചിത്രത്തില്‍ മുഴുനീള വേഷത്തിലെത്തുന്നുണ്ട്. ദശരഥ വര്‍മ എന്ന കഥാപാത്രത്തെ രഞ്ജിത്തും, നെയ്മീന്‍ ഭാസി എന്നു പേരുള്ള ഭാസ്‌കര വര്‍മയെ അനൂപ് മേനോനും അവതരിപ്പിക്കും. ദുര്‍ഗ കൃഷ്ണയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ധനേഷ് ആനന്ദ്, ലാല്‍ ജോസ്, ഇര്‍ഷാദ്, നിരഞ്ജ അനൂപ്, നിസ്സ എന്നിവരാണ് മറ്റു താരങ്ങള്‍. ഛായാഗ്രഹണം മഹാദേവന്‍ തമ്പി, സംഗീതം രതീഷ് വേഗ.

Dear all,this is to share with you the news of me turning director…the film is KING FISH..vkp was supposed to direct…

Posted by Anoop Menon on Wednesday, January 16, 2019

LEAVE A REPLY

Please enter your comment!
Please enter your name here