HomeTHE ARTERIASEQUEL 74ലഹരിയൊഴുകും വഴികൾ

ലഹരിയൊഴുകും വഴികൾ

Published on

spot_imgspot_img

കഥ

ജോൺസൺ തുടിയൻ

പ്രിയ കൂട്ടുകാരെ, ഇന്ന് നവംബർ 14. ശിശുദിനമാണല്ലോ. രാഷ്ട്ര ശിൽപ്പിയായ ജവഹർലാൽ നെഹ്റു . പണ്ഡിറ്റ് ജവഹർലാൽ എന്നറിയപ്പെടുന്ന മഹത് വ്യക്തിത്വം. കുട്ടികളേയും പൂക്കളേയും സ്നേഹിച്ച സഹൃദയൻ എന്നും പറയാം. ആ മഹാത്മാവിന്റെ കോട്ടിൽ എന്നും ഒരു ചുവന്ന റോസാപ്പൂ കുത്തിയിരിക്കുന്നത് ആ സ്നേഹത്തിന്റെ അടയാളമാണ്.
ചരിത്രത്തിന്റെ ആ പഴയ ഏടുകൾ മറിയുമ്പോൾ എന്താണ് നമുക്ക് കാണുവാനാകുക. പുതു തലമുറയുടെ പുത്തൻ കാഴ്ചകൾ എവിടെയാണ് എന്ന ചിന്ത സമൂഹത്തിൽ ചർച്ചയ്ക്ക് വിഷയീഭവിച്ചിരിക്കയാണല്ലോ ! ആ ചിന്തകളിൽ ലഹരിയുണർത്തുവാൻ നിങ്ങൾക്കായ്, എന്റെ മക്കൾക്കായ്, നൽകുവാൻ ഈ കഥ മാത്രം.

അജയനും അജിത്തും അയൽ വാസികളാണ്. ചെറുപ്പം തൊട്ടേ കൂട്ടുകാരും. രണ്ടു പേരുടേയും വീട്ടുകാരും തമ്മിൽ സ്നേഹബന്ധമുണ്ട്. അജയന്റെ അച്ഛൻ വർഷങ്ങളായി മരുഭൂമി വാസത്തിലാണ് , എന്നു പറഞ്ഞാൽ എളുപ്പത്തിൽ മനസ്സിലാവില്ല, , ദുബായിൽ. സുഖ ശീതളിമയിൽ എന്നൊക്കെ വേണമെങ്കിൽ പറയാം. അമ്മ വീണയും അജയനും മാത്രം വീട്ടിൽ . പണത്തിനധികം പഞ്ഞമില്ല അജയന് . അജിത്തിന്റെ അച്ഛൻ ക്വാറിയിലാണ്. പാറ പൊട്ടിക്കുന്നതിന് നാരായണേട്ടനെ കഴിഞ്ഞേ മറ്റാരുമുള്ളു. ആഴമുള്ള പാറമടയിലേക്ക് തൂക്കിയിട്ട കയർ വഴി ചുണ്ടിൽ എരിയുന്ന ബീഡിയുമായി നൂഴ്ന്ന് ഇറങ്ങി താഴെ പാറത്തമരുകളിൽ നിറച്ചു വച്ചിരിക്കുന്ന വെടി മരുന്നുകൾക്ക് തീ കൊടുത്തു തിരികെ ഓടിക്കയറി വരാൻ ചില്ലറ അദ്ധ്വാനം പോരാ. ജീവൻ പണയം വച്ചുള്ള കളിയാണത്. ശ്രദ്ധ അൽപം തെറ്റിയാൽ ചിതറിത്തെറിക്കുന്നത് നാരായണേട്ടൻ മാത്രമല്ല… ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ കൂടിയാണ്. ആ കരുതൽ മകൻ അജിത്തിനുമുണ്ട്.

എട്ടാം ക്ലാസ്സിലേക്കുള്ള ആ കൂട്ടുകാരുടെ യാത്ര ബസ്സിലാണ്. വീട്ടിൽ നിന്നും അഞ്ചാറ് കിലോമീറ്റർ അകലെയാണ് ഹൈസ്കൂൾ. രാവിലെ പുറപ്പെടുമ്പോൾ തമ്മിൽ കാത്തുനിൽക്കും അജയനും അജിത്തും. മാസങ്ങൾ പലതു കഴിഞ്ഞു. ഓണപ്പരീക്ഷ കഴിഞ്ഞ കാലം. സ്കൂൾ തുറന്നു. പതിവു പോലെ അജയനും അജിത്തും ബസ്സിറങ്ങി സ്കൂളിലേയ്ക്കു നടക്കും. അൽപ്പദൂരം നടന്നു കഴിയുമ്പോൾ പലപ്പോഴും അജയൻ തിരികെ ബസാറിലേക്ക് പോകും… ഓരോരോ കാരണങ്ങൾ പറഞ്ഞു കൊണ്ട്. ” ഞാൻ പേന വാങ്ങി വരാം , നീ നടന്നോളൂ”, ” നോട്ടുബുക്ക് തീർന്നു പോയി. ഞാൻ പെട്ടെന്ന് പോയി വാങ്ങി വരാം … നീ നടന്നോളൂ” എന്നൊക്കെ പലപ്പോഴും പറഞ്ഞ് സ്കൂളിലേയ്ക്ക് ലേറ്റായി വരാൻ തുടങ്ങി. ഒരിക്കൽ ഞാനും അവന്റെ കൂടെ പോയി. അതവന് പ്രശ്നമായി. എന്നോട് വഴക്കായി . ഞാൻ കുറച്ചു മാറി നിന്നു. അജയൻ ഒരു ജീൻസ് ധരിച്ച താടിക്കാരനെ സമീപിക്കുന്നു. അയാൾ എന്തോ ഒന്നു അജയന് കൊടുത്തു. അവനതും വാങ്ങി മടങ്ങിവന്നു. എന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി ഉണ്ടായില്ല അവനിൽ നിന്നും. പിന്നീടുള്ള ദിവസങ്ങളിൽ പലപ്പോഴും എന്നെ കൂട്ടാതെയാകും അജയന്റെ യാത്രകൾ . ഒരിക്കൽ ഞാനവന്റെ പേഴ്സിൽ ഉത്തരേന്ത്യൻ സിനിമാ നടൻമാരുടേയും റസലിംഗ് സ്റ്റാറുകളുടേയും ചിത്രമുള്ള സ്റ്റാംമ്പുകൾ കാണുകയുണ്ടായി. സ്റ്റാംമ്പുകളക്ഷനാണെന്ന കൂട്ടുകാരന്റെ മറുപടി ഞാൻ അവിശ്വസിച്ചില്ല. നിലത്തു ചിതറി വീണ പുസ്തകത്താളിലെ സ്റ്റാംമ്പുകൾ കണ്ടപ്പോഴും ഞാൻ അവന്റെ സ്റ്റാമ്പുകളക്ഷനെ പുകഴ്ത്തിപ്പറഞ്ഞതേയുള്ളു.

ഓണപ്പരീക്ഷയിലെ അജയന്റെ റിസൾട്ട് എന്നെ ഞെട്ടിച്ചു കളഞ്ഞു. ആയിടക്കാണ് സ്കൂളിൽ ലഹരി വിരുദ്ധ കൂട്ടായ്മയുടെ മീറ്റിംഗ് നടന്നത്. കുട്ടികളിലേയ്ക്ക് ലഹരിയുടെ വേരുകൾ പടരുന്ന വഴികളെക്കുറിച്ചാണ് അന്നത്തെ പോലീസുദ്യോഗസ്ഥൻ വിവരിച്ചു പറഞ്ഞത്. കറുപ്പും, കഞ്ചാവും , ചരസും, മോർഫിൻ എന്നതൊക്കെ പഴഞ്ചൻ ഏർപ്പാടാണ് പോലും . ഇപ്പോ ന്യൂജൻ ഐറ്റങ്ങൾ വിപണികളെത്തേടിയെത്തുന്നു. കുട്ടികൾ ഏറെയിഷ്ടപ്പെടുന്ന ഐസ്ക്രീം പോലും മയക്കുമരുന്ന് ചേർത്താണ് വിൽക്കപ്പെടുന്നത് എന്ന അറിവ് ഭയപ്പെടുത്തുന്നതായിരുന്നു. അതിൽ ഏറ്റവും ഭയപ്പെടുത്തുന്നത് MDMA എന്ന മാരക ലഹരി പദാർത്ഥമാണ്. എളുപ്പത്തിൽ ലഹരി പടർത്തുന്ന മറ്റൊരു ഐറ്റം സ്റ്റാംപ് ആണത്രേ ! സ്റ്റാംപ് നാക്കിൽ വച്ചാൽ എളുപ്പത്തിൽ ലഹരി ലഭിക്കും. ആരും സംശയിക്കില്ല താനും. അതിലായിരുന്നു എന്റെ ശ്രദ്ധ മുഴുവൻ. എന്റെ സംശയങ്ങൾ ബലപ്പെട്ടു. അതേ അത് അതു തന്നെ. അജയൻ മാരക ലഹരിക്കടിമ തന്നെ എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു. വിതരണ റാക്കറ്റിന്റെ ചങ്ങല തകർക്കുക എന്നത് എളുപ്പമല്ല എന്നും വിശദീകരിക്കപ്പെട്ടു. എങ്കിലും ഏതെങ്കിലും സംശയകരമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ ആന്റി ഡ്രഗ്ഗ് കൺട്രോൾ ടീമിനെ വിവരമറിയിക്കണം എന്നും കുട്ടികളോട് പറഞ്ഞുകൊടുത്തു. മീറ്റിംഗിനൊടുവിൽ വിതരണം ചെയ്ത നോട്ടീസുകളിൽ ഫോൺ നമ്പറുകളും ഉൾപ്പെടുത്തിയിരുന്നു. തന്റെ കൂട്ടുകാരനെ വീണ്ടെടുക്കണം. അവൻ മനസ്സിൽ ചില തീരുമാനങ്ങൾ എടുത്തു. വീട്ടിലെത്തിയ അജിത് അമ്മയോട് വിവരങ്ങൾ പറഞ്ഞു. അജിത്തിന്റെ അമ്മ പോലീസുകാരോട് കാര്യങ്ങൾ വിശദീകരിച്ചു. കൂടെ അജിത്തിനോടും പോലീസ് ചില സംശയങ്ങൾ ചോദിച്ചറിഞ്ഞു. പോലീസ് ഉടനെ റൂട്ട് മാപ്പ് തയ്യാറാക്കി വല വിരിച്ചു. പിറ്റേന്നും അജയൻ വളരെ പരിക്ഷീണനായി അജിത്തിനൊപ്പം സ്കൂളിലേക്ക് നടന്നു. വഴിയിൽ വച്ച് അവൻ പറഞ്ഞു… ” നീ സ്കൂളിലേയ്ക്ക് നടന്നോ . ഞാൻ വേഗം എത്താം… എന്നെ നോക്കി നിൽക്കണ്ടാ ” ജീൻസ് ധാരി അജയനെ കാത്തിരിക്കയായിരുന്നു. സ്റ്റാംപ് കൈമാറിക്കഴിയുമ്പോഴേക്കും ചുമട്ടുകാരുടെ വേഷം ധരിച്ചെത്തിയ പോലീസുകാർ അയാളുടെ കൈകളിൽ വിലങ്ങിട്ടു കഴിഞ്ഞിരുന്നു. ആ ലഹരിവിൽപ്പന വലയിലെ ഒരു കണ്ണി ആരുമറിയാതെ പൊട്ടിക്കാൻ അജിത്തിനു കഴിഞ്ഞു. ഡി അഡിക്ഷൻ സെന്ററിലെ ചികിത്സ കഴിഞ്ഞ് അജയനും മോചിതനായി. തന്റെ കൂട്ടുകാരനെ തിരികെ കിട്ടിയ സന്തോഷത്തിൽ ക്രിസ്മസ് പരീക്ഷയുടെ ഒരുക്കത്തിലേക്കു കടന്നു ഇരുവരും .

പ്രിയ കൂട്ടുകാരെ , കുരുന്നുകളെ ഇത് ഒരു കഥയായി തോന്നാമെങ്കിലും ഒരു പാട് സ്ഥലങ്ങളിലെ സംഭവവുമായി സാമാന്യമായി യോജിച്ചു പോവുക തന്നെ ചെയ്യും. ഈ ശിശുദിനത്തിൽ നമുക്കോരോരുത്തർക്കും സമൂഹത്തിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കട്ടെ എന്ന പ്രതിജ്ഞ ചെയ്യാം.
സ്നേഹത്തോടെ

-ജോൺസൺ തുടിയൻപ്ലാക്കൽ
– റിട്ട. സബ് ഇൻസ്പെക്ടർ


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...