ഉടലിപ്പോളിവിടെ

0
509
Sreekumar Kariyad athmaonline

കവിത

ശ്രീകുമാർ കരിയാട്

വലുതാമൊരുറക്കത്തിൽ നിന്നു പറിച്ചെടുത്തു തലയുടെ വേരുകൾ.
വേരിൽ കുരുങ്ങിക്കിടപ്പതുണ്ടൊരു കുതിര.
അകലെ മുഴങ്ങും സിംഫണികൾ.
അപരിചിതനഗരത്തിലെങ്ങോ നിന്നും
പൊന്തി കുതിരയ്ക്കുകൂടെയൊരു ശിരസ്സ്.
ഉറക്കത്തിന്റെ ലയങ്ങളെ മായ്ച്ചുമായ്ച്ചുകളവൂ പുലരി.
മെത്തയിൽ തിരശ്ചീനനായ് കിടക്കുന്നവനുടെ നഗ്നമാം ഉടലിപ്പോളിവിടെമാത്രം ജീവിക്കും യുവത.
മാഞ്ഞു കുതിര, സിംഫണി, ശിരസ്സ്.
വാതിൽമണിയിൽ പുതിയ മുഴക്കം.
പുറത്തേക്ക് നടന്നുനടന്നുപോകുന്നവന്റെ ബലിഷ്ഠ ശരീരം.
നഗ്നത വെടിഞ്ഞ് , വസ്ത്രമണിഞ്ഞ്,
ഉറക്കത്തിൽ നിന്ന് മുറിഞ്ഞറ്റ്.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here