കവിത
സ്നേഹ മാണിക്കത്ത്
അണയാത്ത തെരുവ് വിളക്കുകളിൽ തെളിയുന്ന
മങ്ങിയ ചിത്രം പോലെ
ഞങ്ങളുടെ സഞ്ചാരപഥങ്ങൾ
അന്യോന്യം ചുംബിച്ചു
ഇരുട്ടിന്റെ നീലക്കണ്ണുകൾ
തണ്ണിമത്തന്റെ മണമുള്ള
ചുണ്ടുകളിൽ ചായങ്ങൾ തൊട്ടു
തിരക്കുള്ള വീഥിയിൽ ഉടലാഴങ്ങൾ
നനുത്ത ഛായാചിത്രം വരച്ചു
പ്രേമം വറ്റിയ കഴുത്തിടുക്കിൽ
പരൽ മീനുകൾ കൂട്ടിമുട്ടി
രണ്ടു മനുഷ്യരുടെ ഉടൽ
ഒന്നായിമാറും മുൻപേ
സൂര്യൻ ജനിച്ചു
കൈവിരലുകൾ നിർദയം വേർപ്പെട്ട്
മുൾവേദനയിൽ യാത്ര പറഞ്ഞു
അവർ വീണ്ടും അപരിചിതരായി
ചത്ത ചുണ്ടുകളെ കടിച്ചു പൊട്ടിച്ചു
ഇരുവഴി പരന്നൊഴുകി
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.