ഉള്ള്യേരി : കേരളത്തിലെ പ്രശസ്ത ജനകീയ കലാകേന്ദ്രമായ കോഴിക്കോട് പൂക്കാട് കലാലയത്തിന്റെ ഉള്ള്യേരി കേന്ദ്രത്തില്‍ സര്‍ഗ്ഗോത്സവം അരങ്ങേറി. തൊഴില്‍, എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ സര്‍ഗോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. 500-ല്‍പരം കുട്ടികള്‍ നൃത്ത-സംഗീത-വാദ്യ-ചിത്ര വിഭാഗങ്ങളില്‍ കലാവിരുന്നൊരുക്കി.
കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ആര്‍ട്ടിസ്റ്റ് ബിജുവും സംഘവും തയ്യാറാക്കിയ ‘ അമ്മ’ ശില്പത്തിനുമുന്നില്‍ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ദീപം പ്രകാശിപ്പിച്ചു. പഠിതാക്കളുടെ ചിത്ര പ്രദര്‍ശനം യു.കെ രാഘവന്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചിത്രകാരന്മാരായ വിനീഷ് നന്മണ്ട, സുമിത, അഷിത, റിനിഷ എന്നിവര്‍ ചേര്‍ന്ന് ‘അമ്മ’യുടെ വര്‍ണ്ണ ചിത്രം ആലേഖനം ചെയ്തു. ബിന്ദു കളരിയുള്ളതില്‍, ശിവദാസ് ചേമഞ്ചേരി, മേപ്പയ്യൂര്‍ ബാലന്‍ നായര്‍, വിശ്വ നാഥന്‍ കുന്നത്തറ, സദാനന്ദന്‍ ചാലിക്കര, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.