തിരുവനന്തപുരം: സാപ്ഗ്രീന്‍ കലാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സൂഫിസം പ്രമേയമാക്കി ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 9ന് മ്യൂസിയം ഓഡിറ്റോറിയത്തില്‍ ആരംഭിക്കുന്ന പ്രദര്‍ശനം പെരുമ്പടം ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി അന്നേ ദിവസം അഷ്‌റഫ് ഹൈദ്രോസും സംഘവും അവതരിപ്പിക്കുന്ന സൂഫി സംഗീതം തലസ്ഥാന നഗരിയില്‍ അലയടിക്കും. സൂഫിസം പ്രമേയമായി സംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യ സമകാലിക ചിത്രപ്രദര്‍ശനമായി ഇതിനെ വിലയിരുത്താന്‍ കഴിയുമെന്ന് സംഘാടകര്‍ പറഞ്ഞു.
സൂഫിസം പ്രമേയമാക്കി മൂന്നു ദിവസങ്ങള്‍ നീണ്ടുനിന്ന രണ്ട് ചിത്രകലാ ക്യാമ്പുകള്‍ സാപ്ഗ്രീന്റെ നേതൃത്വത്തില്‍ പുളിയറക്കോണം മധുവനത്തില്‍ വെച്ച് സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി പതിനാലോളം ചിത്രകാരന്മാര്‍ ക്യാമ്പിലും ക്യാമ്പിനെ തുടര്‍ന്നും വരച്ച അന്‍പതോളം ചിത്രങ്ങളാണ് ഓഡിറ്റോറിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഡിസംബര്‍ 11ന് വൈകിട്ട് 4.30ന് സൂഫിസം ആന്റ് സെകുലറിസം എന്ന വിഷയത്തില്‍ എം.എല്‍.എ ഡോ. കെ.ടി ജലീല്‍ പ്രഭാഷണം നടത്തും. ഡിസംബര്‍ 13ന് പ്രദര്‍ശനം സമാപിക്കും.