കവിയുടെ വരികൾക്ക് കൂട്ടായി, കവി തന്നെ ജീവനേകിയ നൂറോളം ചിത്രങ്ങൾ. നൂറ് വ്യത്യസ്ത പുറംചട്ടകളുമായി പുറത്തിറങ്ങിയ, സാജോ പനയംകോട് രചിച്ച “ഡിക്റ്റക്റ്റീവ് സാറയുടെ രഹസ്യകവിത” എന്ന പുസ്തകമാണ് വൈവിദ്ധ്യം കൊണ്ട് ശ്രദ്ധയാകർഷിക്കുന്നത്. സംസ്ഥാന ക്ഷീരവികസന – മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണിയാണ് പുസ്തകം പ്രകാശനം ചെയ്തത്. യുവ നിരൂപകനായ സുനിൽ സി.ഇ പുസ്തകം ഏറ്റുവാങ്ങി.
കൊല്ലം പ്രസ് ക്ലബ്ബിൽ നടന്ന പ്രകാശന ചടങ്ങിൽ എം.നൗഷാദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ലോകറെക്കോർഡിലേക്ക് വഴി തുറക്കുന്ന സംഭവമാണിതെന്നായിരുന്നു ആമുഖഭാഷണം നടത്തിയ പ്രതാപൻ തായാട്ടിന്റെ നിരീക്ഷണം. ഡോ. എ.റസലുദീൻ, ഡോ .കെ.ബി.സെൽവമണി, പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, അഡ്വ.കെ.പി സജി നാഥ്, എം. സങ്ങ്, ശശിധരൻ കുണ്ടറ, ഇളവൂർ ശ്രീകുമാർ, ചാത്തന്നൂർ സുരേഷ് കുമാർ, കെ.വി. ജ്യോതിലാൽ തുടങ്ങിയവർ കവിതയും വർത്തമാനവുമായി ഒപ്പം കൂടി.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
നന്ദി