ഫോമ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സെപ്റ്റംബർ 2 വരെ

0
280
film festival athmaonline fsff

ന്യൂയോർക്ക് : ഫോമയുടെ അന്താരാഷ്ട്ര കൺവെൻഷനോടനുബന്ധിച്ച്, ഫോമാ കൾച്ചറൽ കമ്മിറ്റി ചെയർമാൻ ശ്രീ പൗലോസ് കുയിലാടന്റെ നേതൃത്വത്തിൽ നടത്തുന്ന ‘FSFF’ ‘ഷോർട്ട് ഫിലിം ഫെസ്റ്റിവലിലെ ഹ്രസ്വചിത്രങ്ങൾ ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 2 വരെ സംപ്രേക്ഷണം ചെയ്യും. പ്രവാസി ചാനലിലാണ് ചിത്രങ്ങളെത്തുക. ന്യൂയോർക്ക് സമയം രാത്രി 9 മണിക്കാണ് ഇതിന്റെ സംപ്രേക്ഷണമുണ്ടാവുകയെന്ന് ചാനലിന്റെ മാനേജിങ് ഡയറക്ടർ സുനിൽ ട്രൈസ്റ്റാർ അറിയിച്ചു.

ഫോമയോട് സഹകരിച്ച്, ഈ ടെലിഫിലിമുകൾ പ്രത്യേകമായി സംപ്രേക്ഷണം ചെയ്യാൻ പ്രവാസി ചാനലുമായി ധാരണയിൽ എത്താൻ സഹായിച്ച പൗലോസ് കുയിലാടനോടും, ഫോമാ സംഘടനാ ഭാരവാഹികളോടുമുള്ള നന്ദി ചാനലിന്റെ ഡയറക്ടേർസ് ആയ വർക്കി എബ്രഹാം, ബേബി ഊരാളിൽ , ജോൺ ടൈറ്റസ്, ജോയ് നേടിയകാലയിൽ എന്നിവർ അറിയിച്ചു.

15 ഓളം ഷോർട്ട് ഫിലിമുകൾ ആണ് മത്സരത്തിന് എത്തിയിട്ടുള്ളത്. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ട്രോഫിയും ക്യാഷ് അവാർഡും ഫോമയുടെ പ്രശസ്തി പത്രവും നൽകുന്നതായിരിക്കും. ഷോർട്ട് ഫിലിമിൽ മികച്ച അഭിനയം കാഴ്ചവെച്ച അഭിനേതാക്കൾക്കും അതിലെ അണിയറ പ്രവർത്തകരായി പ്രവർത്തിക്കുന്ന ടെക്നിക്കൽ വിഭാഗത്തിലെ പ്രഗൽഭരായ വ്യക്തികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകും.
കൂടാതെ, ഫാമിലി ഓറിയന്റഡ് ആയിട്ട് കാഴ്ചവയ്ക്കുന്ന ഷോർട്ട് ഫിലിമുകൾക്ക് പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും. ഷോർട്ട് ഫിലിമിന്റെ വിജയികളെ ഫോമ മെക്സിക്കോയിൽ വച്ച് നടത്തുന്ന ഏഴാമത് കൺവെൻഷൻ വേദിയിൽ വെച്ച് പ്രഖ്യാപിക്കുന്നതാണ്. സിനിമാലോകത്തെ പ്രശസ്തരായിരിക്കും ഇതിന്റെ വിധികർത്താക്കൾ. പൗലോസ് കുയിലാടൻ, ലെൻജി ജേക്കബ്, സെൻകുരിയൻ ഹോസ്റ്റൻ, Dr:ജിൽസി , ബിനൂബ്, തോമസ്, അക്ക്വിൻ സോണി, ജെസ്സി കുയിലാടൻ, ആശിഷ് ജയൻ, ആരൺ

കൂടുതൽ വിവരങ്ങൾക്ക് പൗലോസ് കുയിലാടൻ 1-407-462-0713 kuyiladan@gmail.com


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here