സി.ടി. തങ്കച്ചൻ
ഇന്ന് മാർച്ച് 6
കേരള കണ്ട ധീഷണാശാലിയായ ഭരണ കർത്താവും നവോത്ഥാന നായകനുമായിരുന്ന സഹോദരൻ അയ്യപ്പൻ ഓർമ്മയായ ദിവസം ‘. ഇന്നേക്ക് അൻപത് വർഷങ്ങൾക്ക് മുൻപ്1968 മാർച്ച് 6 നാണ് അയ്യപ്പൻ മാസ്റ്റർ എന്ന് വിളിപ്പേരുണ്ടായിരുന്ന സഹോദരൻ അയ്യപ്പൻ അന്തരിച്ചത്.
യുക്തിവാദിയും സ്വതന്ത്ര ചിന്തകനുമായ അയ്യപ്പൻ ശ്രീ നാരായണന്റെ അനുയായി ആയിരുന്നെങ്കിലും ‘ഗുരുവിന്റെ ആശയങ്ങൾക്കും ഒരു പടി മുന്നിലായി സഞ്ചരിച്ച ഗുരുശിഷ്യനായിരുന്നു.
മിശ്ര ഭോജനം സംഘടിപ്പിച്ചു കൊണ്ടും മിശ്രവിവാഹമാണ് ജാതി നശിക്കാനുള്ള ഏക മാർഗ്ഗമെന്ന ഗുരുവിന്റെ ആശയം നടപ്പിലാക്കിക്കൊണ്ടും പ്രവർത്തിച്ച നേതാവായിരുന്നു സഹോദരൻ.
1917 മെയ് 29 ന് ചെറായിയിൽ സംഘടിപ്പിച്ച മിശ്രഭോജനം മൂലം സ്വന്തം സമുദായത്തിൽ നിന്നു വരെ അദ്ദേഹത്തിന് എതിർപ്പുകൾ നേരിടേണ്ടി വന്നു. വള്ളോൻ, ചാത്തൻ എന്നീ പുലയ സമുദായ സഹോദരങ്ങളോടൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതോടെ അയ്യപ്പൻ മാസ്റ്റർ പുലയനയ്യപ്പനായി.ഇതോടെ ഈഴവരുടെ സംഘടനയായ വിജ്ഞാനവർദ്ധിനീ സഭയിൽ നിന്നും സഹോദരൻ അയ്യപ്പനെ പുറത്താക്കി അതൊക്കെ എല്ലാവർക്കും അറിയുന്ന ചിരിത്രം.
അതിൽ നിന്ന് ഏറെ വ്യത്യസ്ഥമായിരുന്നു. ഞാൻ ജനിച്ച പള്ളുരുത്തിയിൽ സഹോദരൻ അയ്യപ്പനും ഉൽപ്പതിഷ്ണുക്കളായ ഈഴവ ചെറുപ്പക്കാരും ചേർന്ന് കേരള ചരിത്രത്തിൽ ആദ്യമായി നടത്തിയ മിശ്ര വിവാഹം.
ശ്രീനാരായണ ഗുരു സ്ഥാപിച്ച പള്ളുരുത്തി ശ്രീഭവാനീശ്വര ക്ഷേത്രത്തിനു മുന്നിലായിരുന്നു ചരിത്രം തിരുത്തിക്കുറിച്ച ആ മിശ്രവിവാഹം.
മട്ടാഞ്ചേരിയിൽ നിന്ന് ഇടക്കൊച്ചിയിലേക്ക് ആദ്യമായി കൽപ്പൂഴി കൊണ്ട് റോഡുണ്ടാക്കുന്ന കാലം. വൈക്കത്തുനിന്ന് റോഡുപണിക്കുവന്ന മാണി എന്ന പുലയ യുവതിയുമായ് പള്ളുരുത്തിക്കാരനായ ശങ്കുവെന്ന ഈഴവ യുവാവ് അടുപ്പത്തിലായി കുലത്തൊഴിലായ കള്ളുചെത്താൻ പോകാതെ
തന്റേടിയായ ശങ്കു റോഡു പണിക്കു വന്നതായിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു. ജോലി ചെയ്തിരുന്നത്. അന്ന് ഈഴവർക്ക് അതിൽ താഴെയുള്ളവരോട് അയിത്തമുണ്ടായിരുന്നെങ്കിലു
ഈഴവനായ ശങ്കുണ്ണി പുലയിയായ മാണിയുമായി പ്രണയത്തിലായെന്ന വാർത്ത അന്നത്തെ യാഥാസ്ഥിതികരായ ഈഴവ പ്രമാണിമാരെ അസ്വസ്ഥരാക്കി. പണി കഴിഞ്ഞു വന്ന ശങ്കുവിനെ ഈഴവ പ്രമാണിമാർ ചോദ്യം ചെയ്തു.മാണിയെ കാണരുതെന്നും റോഡുപണി യവസാനിപ്പിച്ച് കള്ളുചെത്തിലേക്ക് തിരിച്ചു വരണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ താൻ റോഡുപണിക്കു പോകുമെന്നും മാണിയുമൊത്തു ജീവിക്കുമെന്നും ശങ്കു നിശ്ചയദാർഡ്യത്തോടെ പറഞ്ഞു. ഇവൻ നമ്മുടെ സമുദായത്തിനു മാനക്കേടുണ്ടാക്കുമെന്ന് പറഞ്ഞ് കട്ടത്തിലുണ്ടായിരുന്ന ഒരു കര പ്രമാണിശങ്കുവിന്റെ കരണത്തടിച്ചു.പിന്നെ തുരുതുരാ അടി വീണു. അടിയേറ്റ ശങ്കുപള്ളുരുത്തി വെളിയിലെ പൂഴിമണ്ണിൽ കുഴഞ്ഞു വീണു. സമുദായത്തിന് കളങ്കമേൽപ്പിച്ച ശങ്കുവിനെ ഒരു പാഠം പഠിപ്പിച്ച സന്തോഷത്തോടെ പ്രമാണിമാർ തിരിച്ചു പോയി.. ശങ്കുവിനെ തല്ലിയ വാർത്ത ഉൽപതിഷ്ണുക്കളായ ഈഴവ യുവാക്കളറിഞ്ഞു ഇങ്ങനെ വെറുതെ വിടരുതെന്നും പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാവണമെന്നും ആവശ്യം ഉയർന്നു.വിവരം സഹോദരൻ അയ്യപ്പനെ അറിയിക്കാൻ പി.ഗംഗാധരനെ ചുമതലപ്പെടുത്തി ‘
അന്ന് മട്ടാഞ്ചേരി ഗുജറാത്തി റോഡിലെ ഒരു സേട്ടുവിന്റെ പ്രസ്സിലാണ് സഹോദരൻ പത്രം അച്ചടിക്കുന്നത്. അവിടെയെത്തി ഗംഗാധരൻ സഹോദരനെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചു.ഇരുവരും ഉടൻ പള്ളുരുത്തിയിലെത്തി ശങ്കുവിനു വേണ്ട വൈദ്യസഹായം ഉറപ്പാക്കി. പിന്നീടവർ സമാന ചിന്താഗതിക്കാരായ ഈഴവ യുവാക്കളുടെ യോഗം വിളിച്ചു ചേർത്തു.ജാതി നശിക്കാൻ മിത്ര വിവാഹമാണ് ഗുരു നിർദ്ദേശിച്ചിരിക്കുന്നതെന്
ഇതാണ് കേരളത്തിൽ നടന്ന ആദ്യ മിശ്രവിവാഹം ഇതിന് കാർമ്മികത്വം വഹിച്ച ചരിത്രപരമായ ഇടപെടൽ നടത്തിയ രണ്ടു പേരാണ് സഹോദരൻ അയ്യപ്പനും സഖാവ് പി.ഗംഗാധരനും കമ്യൂണിസ്റ്റു പാർടിയുടെ സ്ഥാപക നേതാവായിരുന്ന പി.ജിയെ പിന്നീട് CPM പുറത്താക്കിയതും ചരിത്രം :
ധിഷണാശാലിയായിരുന്ന സഹോദരൻ പിന്നീട് തിരുകൊച്ചിയിൽ പൊതുമരാമത്തു വകുപ്പു മന്ത്രിയായി. വൈപ്പിൻ ദ്വീപുകളെ ബന്ധിപ്പിച്ച് പാലങ്ങൾ നിർമ്മിക്കാൻ ആദ്യരൂപരേഖ തയ്യാറാക്കിയതും എറണാകുളത്തെ എഴുപതടി റോഡ് നിർമ്മിച്ചതും സഹോദരന്റെ ഭരണ നേട്ടങ്ങളായിരുന്നു. ഇന്ന് .സഹോദരനെ ഒരു കൊച്ചിക്കാരും ഓർക്കുന്നില്ല.’ ആരു ഓർക്കാതെ ഒരു ശതാബ്ദിയാഘോഷമോ അനുസ്മരണമോ ഇല്ലാതെ സഹോദരൻ ഓർമ്മയായ ദിനം നിശബ്ദമായി കടന്നു പോകുന്നു.
ജാതി വേണ്ട
മതം വേണ്ട
ദൈവം വേണ്ട
മനുഷ്യന്
എന്ന സഹോദര മുദ്രാവാക്യം ഇന്ന് ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണെന്നാണ് സമീപകാല കേരളം തെളിയിച്ചു കൊണ്ടിരിക്കുന്നത്…
സി.ടി. തങ്കച്ചന്രെ ഫെയ്സ്ബുക്ക് പോസ്റ്റ്.