സബര്‍മതിയില്‍ കഥകളി

0
534

കോഴിക്കോട്: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്നു വരുന്ന ‘സബര്‍മതി നൃത്ത സംഗീതോത്സവ’ത്തില്‍ ഒക്ടോബര്‍ 15ന് വൈകിട്ട് 6 മണിയ്ക്ക് കഥകളി (കഥ: കിരാതം) അരങ്ങേറും. പത്മശ്രീ. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ നേതൃത്വത്തിലുള്ള ചേലിയ കഥകളി വിദ്യാലയമാണ് അവതരണം നടത്തുന്നത്.

നവരാത്രി ആഘോഷങ്ങളുടെ അഞ്ചാം ദിനമായിരുന്ന ഒക്ടോബര്‍ 14ന് വൈകിട്ട് കലയും കാലവും എന്ന വിഷയത്തില്‍ രമേശ് കാവില്‍ പ്രഭാഷണം നടത്തി. തുടര്‍ന്ന് സബര്‍മതി നൃത്തസംഘത്തിന്റെ പ്രഥമ ശാസ്ത്രീയ നൃത്ത പരിപാടിയും അവതരിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here