എഴുത്തുകാരൻ
അട്ടപ്പാടി | പാലക്കാട്
മുഴുവൻ പേര്: രമേഷ് കുമാർ.കെ
പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ ദാസന്നൂർ ഊരിലെ “ഇരുള ” ഗോത്രസമുദായത്തിൽ 1994 ജനുവരി 29 ന് കാളിയപ്പൻ ശിവജ്യോതി എന്നി ദമ്പതികളുടെ രണ്ടാമത്തെ മകനായി ജനിച്ചു.ബാംബൂ ആർട്ടിസ്റ്റായി പ്രവർത്തിച്ചു വരുന്നു.
സഹോദരങ്ങൾ : ഈശ്വരൻ, രജേഷ്, ധർമ്മരാജ്, ഭാര്യ ജയന്തി.
അട്ടപ്പാടിയിലെ ഗവ: സ്ക്കൂളുകളായ ഷോളയൂർ, പുതൂർ, ആരോഗ്യമാത കോട്ടത്തറ എന്നിവിടങ്ങളിൽ നിന്നായി ഹയർസെക്കണ്ടറി തലം വരെ പഠനം.
2010 മുതൽ എഴുത്തിൽ സജീവം. ആദ്യലേഖനം “തമ്പ് ” എന്ന സംഘടനയുടെ ഗോത്രഭൂമി മാസികയിൽ പ്രസിദ്ധീകരിച്ചു.
2020 ൽ മാധ്യമം ആഴ്ച്ചപ്പതിപ്പിൽ “കാവാ ” എന്ന കവിതയും “മാർഗ്ഗ ” എന്ന ഓൺലൈൻ മാസികയിൽ ” എണെ കനാസ് ” എന്ന കവിതയും പ്രസീദ്ധികരിച്ചു.
നിരവധി സാഹിത്യ വേദികളിൽ പങ്കെടുക്കുകയും കവിത അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പ്രധാന പ്രവർത്തനങ്ങൾ:
ഗോത്രഭാഷ കവിത + മലയാളം പരിഭാഷ, ഹ്രസ്വചിത്ര പ്രവർത്തനങ്ങൾ, തനതു ഭാഷ നാടക പ്രവർത്തനം, സാമൂഹ്യ പ്രവർത്തനം.
…