വെള്ളമേക്കാല (ഇരുള ഭാഷ)

0
478
rk-attappadi-athma-online-the-arteria

ഗോത്ര ഭാഷാ കവിത

ആർ.കെ. അട്ടപ്പാടി

തില്ലേലോ… തില്ലേലോ
പിഞ്ചുവണ്ണാ കതിര്ലഗേ
പാലു റുസിയോ
പറാന്ത് വന്താ പച്ചെക്കിളി
കൊത്തി പോകുതോ.

തില്ലേലോ… തില്ലേലോ
പന്തിക്കൂട്ടാ പറന്ത് വന്ത്
ഉമ്പി പോകുതോ
പാത്ത് നിക്കാ കാവക്കാരാ കൊറാല്ക്കൊടുത്തനോ.

തില്ലേലോ… തില്ലേലോ
അന്തിമില്ലെ പകല്മില്ലെ
കണ്ണ് സെവെക്കുതോ
പാട്പ്പട്ടാ മനസ്സ് ഈങ്ക്
ഏങ്കി പോകുതോ.

തില്ലേലോ… തില്ലേലോ
കാടുലുത് കമ്പളവ്ട്ട്
പേനീ കാത്തേമോ
മല്ലേസ്പ്പര സാമീക്ക്
ദൂരേ വ്ടോനോ.

തില്ലേലോ… തില്ലേലോ
വായ്.. ഗുരുവുക്ക് നമ്മ് സേന്ത്
പട്പ്പ് വെക്കോയി
ഒന്തായി ഒരു സട്ടിതി
പങ്കി തിങ്കിലാ.
തില്ലേലോ… തില്ലേലോ

വിളച്ചിൽക്കാലം (മലയാളം)

___________
തില്ലേലോ… തില്ലേലോ
പിഞ്ചുവണ്ണം കതിരുകൾ
പാലു രുചിയോ
പറന്നു വന്ന പച്ചക്കിലി
കൊത്തി പോകുന്നു.

തില്ലേലോ… തില്ലേലോ
പന്നിക്കൂട്ടം തേടിവന്ന്
കിളച്ചു പോകുന്നു
നോക്കി നിൽക്കും കാവൽക്കാരൻ
ഒച്ച വെച്ചല്ലോ.

തില്ലേലോ… തില്ലേലോ
രാത്രിയുമില്ലാ പകലുമില്ലാ
കണ്ണ് ചുവക്കുന്നു
പണിച്ചെയ്യും മനസ്സ് ഇവിടെ
തേങ്ങി പോവുന്നു.

തില്ലേലോ… തില്ലേലോ
കാടുഴുത് കമ്പളംവിട്ട്
കാത്തു വെച്ചു
മല്ലീശ്വരൻ സ്വാമിക്ക്
നേർച്ച വെയ്ക്കണം.

തില്ലേലോ… തില്ലേലോ
വരൂ.. ഗുരുവിന് നമ്മളൊന്നായ്
ചോറ് വെയ്ക്കാം
ഒരുമിച്ച് ഒരുചട്ടിയിൽ
പകുത്ത് തിന്നാം.
തില്ലേലോ… തില്ലേലോ


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here