കോഴിക്കോട്: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മലബാർ ക്രിസ്ത്യൻ കോളേജിലെ ക്വിസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല ക്വിസ് മത്സരം നടന്നു. നാൽപ്പത്തിരണ്ട് സ്കൂൾ ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ചേന്ദമംഗല്ലൂർ എച്ച്. എസ്. എസിലെ അഞ്ചൽ മുഹമ്മദ് യു. പി-യും സിദാൻ എസും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബി. ഇ. എം. ഗേൾസ് എച്ച്. എസ്. എസിലെ ഗായത്രി പയ്യനാടനും മാളവികയും രണ്ടാംസ്ഥാനവും, രാമകൃഷ്ണമിഷൻ എച്ച്. എസ്. എസിലെ അതുൽ രാഘവ് ഒ, മേഘ്ന എ. കെ. എന്നിവർ മൂന്നാം സ്ഥാനവും നേടി