റാവുളഭാഷാ കവിത
സുകുമാരൻ ചാലിഗദ്ധ
അല്ലക്കിണാവാ ബാവെൻ്റ –
മൈത്തിനിപ്പെണ്ണു ചന്തപ്പലാ…
ബളളിറുക്കാവില ബളെമു പോറാ
ബാവിലിയക്കിൻ്റ ചിന്തെമു പോറാ
ചിക്കിപ്പെരിയാട്ടി ചീരക്കുണ്ടാത്തെ
മഞ്ചോണ മലയില മാന്നും പെറ്റ
മൈച്ചെറ ബെട്ടിന്ന ഗുണ്ടും മുളെച്ച
ചൂരിഗഡ്ഡിലിയ തുപ്പച്ചുവാന്തവാ ..
ആവുല്ലുപ്പാക്കി ഈഗഡെ ബാത്തമ
മാവുൻ്റ കണ്ണുക്കു ബെന്തക്കുവാങ്കു
ബെയില്ലുമറെച്ചെങ്കു ചുറ്റിലെക്കാറ്റു
നീ ബന്തക്കുള്ളിലി തീപ്പെട്ടിക്കാണീമാ …
ജോഗപ്പെരുമെൻ്റ ജോളിഗെ ബൻ്റോ
പേമ്പിപ്പെരിയാട്ടി പണ്ടു ചിരിച്ച
കഥെക്കഥെ കമ്പള ഗദ്ധിഗെ കുള്ളിലി
തട്ടിയൊറുമാവു തത്താക്കി തത്താക്കീ ..
ചെല്ലുവെൻ്റ നാടോ പാക്കന്നാടു
ചന്തെൻ്റ നാടോ ഇളെരുന്നാടു
അച്ഛന്നുമിത്തിമു ബന്തപൊറുഭൊവു
തിറുന്നെല്ലിമൻ്റുക്കു കോട്ടെമാണാ ..
നാന്നും മാധപ്പെയ്
നീയും മലെക്കാരി
മാനിബയെല്ലു മാറച്ചെങ്കു
പഗാധിയുറാക്കിന്ന പാട്ടു പാണാ
പഞ്ചരെ കൊല്ലില പക്കിപ്പെരിയാട്ടി
തട്ടി തട്ടി നെണ്ടുനെ പുടിച്ചുക്കാൻ്റ
മീന്നത്തിയൂതിന ചോലെ ബരിലി
മാവുൻ്ററാക്കൊക്ക ബുട്ടുപ്പോന്ന
ബേത്തി (പരിഭാഷ)
അല്ലെടാ അളിയൻ്റെ
മൈത്തിനിപെണ്ണ് ചന്തമാണ്
വള്ളിയൂർക്കാവിലെ വളയും പോര
ബാവലി ചേച്ചിടെ തുണിയും പോര
ചിക്കി വയസ്സത്തി ചീലകൊണ്ടാ
മഞ്ഞോടിയ മലയിലെ മാന്നും പെറ്റു
മനുഷ്യര് വെട്ടിയ കുഴിയിൽ മുളച്ച
കൊങ്ങിണികമ്പിലെ തേനും ചുവന്നോട
മഴപ്പക്ഷി ഈവരി വന്നെടി
മഴയുടെ കണ്ണിന് വെന്തക്കിഴങ്ങ്
വെയില് മറയ്ച്ചവന് ചുറ്റിലക്കാറ്റ്
നീ വന്ന വീട്ടില് തീപ്പെട്ടിയില്ലെടീ ..
ജോഗ വയസ്സൻ്റെ സഞ്ചി വരുന്നു
പേമ്പി വയസ്സത്തി ചിരിച്ചൊരു
കഥ കഥ കമ്പള ഗദ്ധിക വീട്ടില്
വല്യൊരു മഴ തകർത്ത് തകർത്ത് ..
ചെലുവൻ്റെ നാടോ പാക്കനാട്
ചന്തൻ്റെ നാടോ ഇളെരു നാട്
അച്ഛനുമിത്തിയും വന്ന വഴിയിൽ
തിരുനെല്ലിമൻ്റിന് കോട്ടമാടി
ഞാനും മാധപ്പൻ
നീയും മലക്കാരി
മാനിവയൽ മാരച്ഛന്
യക്ഷിയുറക്കിയ പാട്ടുപാടി
പഞ്ചാര കൊല്ലിയിലെ പാക്കി വയസ്സത്തി
വലി വലി ഞണ്ടിനെ പിടിച്ചെടുത്തു
മീനാക്ഷിയൂതിയ ചോല വരിയിൽ
മഴയുടെ ഉറക്കങ്ങളൊക്കെയും വിട്ടുപോയി
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.