രണ്ട് കവിതകൾ

0
307
vijayarajamallika-athmaonline-the-arteria

വിജയരാജമല്ലിക

1. നിന്റെ മുഖം

തലയറ്റ തീവണ്ടികൾ പോലെ
ഏതോ അജ്ഞാത സ്റ്റേഷനിൽ
വെന്തുരുകും പകലിൽ
ഇന്നലെയുടെ പാളങ്ങളിൽ
അങ്ങനെ മലർന്നു കിടപ്പു
ഞാനും മൗനവും

ഇടയ്‌ക്കെപ്പോഴോ
ചാറിയ വേനൽ മഴയിൽ
വരണ്ട ചുണ്ടിൽ
വിടർന്ന ചിരിയിൽ
ഓർത്തുപോയി ഞാൻ
നിന്റെ മുഖം!

2. അടയുമ്പോൾ

കണ്ണുതുറന്നിരിക്കാനായി
പൊരുതുമ്പോഴെല്ലാം
കണ്ണുമുറുക്കെ
പൂട്ടുന്നവർ

ആകെ അടഞ്ഞാൽ
പിന്നെ,

അഞ്ജലികൾ
അനുശോചനങ്ങൾ
അവാർഡുകൾ

വിചിത്രം
മാനവം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here