Djam – 2017

0
207
djam-muhammed-swalih-athmaonline-the-arteria-global-cinema-wall

ഗ്ലോബൽ സിനിമ വാൾ

മുഹമ്മദ് സ്വാലിഹ്

സംഗീതമയമാണ് ടോണി ഗാറ്റ്‌ലിഫിന്റെ സിനിമാലോകമത്രയും. ജാം ഒട്ടും വ്യത്യസ്തമല്ല. ജാം എന്ന പെണ്‍കുട്ടി തന്റെ അമ്മാവന്റെ മോട്ടോര്‍ബോട്ടിന്റെ ചില ഭാഗങ്ങള്‍ തേടി ഗ്രീസില്‍ നിന്നും ഇസ്താംബൂളിലേക്ക് യാത്ര ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം. യാത്രാമദ്ധ്യേ ഉണ്ടാവുന്ന സംഭവങ്ങളിലൂടെയും പരിചയപ്പെടുന്ന വ്യക്തികളിലൂടെയും അനുഭവങ്ങളിലൂടെയും സിനിമ സഞ്ചരിക്കുന്നു. നഗരത്തില്‍ വെച്ച് ജാം അവ്‌റില്‍ എന്ന യുവതിയെ പരിചയപ്പെട്ടതില്‍ പിന്നെ തുടര്‍ന്നുള്ള യാത്ര അവര്‍ ഒരുമിച്ചാണ്. യാത്ര ചെയ്യുന്നതാവട്ടെ സംഗീതത്തിലൂടെയും ഓര്‍മകളിലൂടെയുമാണ്. ജാമിലെ കഥാപാത്രങ്ങള്‍ ജീവിതത്തിലെ പ്രശ്‌നങ്ങളെയെല്ലാം സംഗീതവും നൃത്തവും കൊണ്ട് നേരിടുന്നു. പുറപ്പെടുന്നതും കടന്നുചെല്ലുന്നതുമായ ഇടങ്ങളിലെ രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങള്‍, അവയുടെ നാടന്‍ സംഗീതം എന്നിവ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതാണ്.

സംഗീതവും സ്വാതന്ത്ര്യവും നിഷേധിച്ച ഫാസിസ്റ്റായ സ്വന്തം മുത്തശ്ശന്റെ കുഴിമാടത്തിലേക്ക് മൂത്രമൊഴിച്ച് പ്രതിഷേധിക്കുന്ന ജാം എന്ന പെണ്‍കുട്ടിയുടെയും കൂട്ടുകാരിയുടെയും യാത്ര കാണാം.

Film: Djam
Director: Tony Gatlif
language: Greek
Year: 2017

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here