രാക്കവിതക്കൂട്ടത്തിന്റെ ഒന്നാം വാർഷിക ആഘോഷവും, ഒപ്പം 67 കവികളുടെ കവിതകൾ അടങ്ങിയ കവിതാ സമാഹാരത്തിന്റെ പ്രകാശനവും നാളെ ( ജൂൺ 12) നടക്കും. കേരള സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന പരിപാടിയ്ക്ക് അനുബന്ധമായി പ്രമുഖകവികൾ അണിനിരക്കുന്ന കവിയരങ്ങും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
രാവിലെ 10 മണിക്ക് നടക്കുന്ന പുസ്തക പ്രകാശന ചടങ്ങ് ശിഹാബുദ്ധീൻ പൊയ്ത്തുംകടവാണ് ഉദ്ഘാടനം ചെയ്യുന്നത്. പുസ്തകത്തിന്റെ പ്രകാശനം ശ്രീ രാവുണ്ണി നിർവഹിക്കും. ശ്രീ സോമശേഖരൻ പി.വി. യാണ് പുസ്തകം ഏറ്റുവാങ്ങുന്നത്. ആർ. ശ്രീലത വർമ്മ, ചായം ധർമ്മരാജൻ, സി.എസ്.രാജേഷ്, കുഴൂർ വിത്സൺ, ശ്രീജിത്ത് അരിയല്ലൂർ, സുകുമാരൻ ചാലിഗദ്ധ, ഡോ. സുധീർ ബാബു, എടപ്പാൾ സി. സുബ്രഹ്മണ്യൻ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. ശ്രീ വിനോജ് മേപ്പറമ്പത്ത് സ്വാഗതവും, സി.എം.വിനയചന്ദ്രൻ അധ്യക്ഷതയും വഹിക്കുന്ന മുഖ്യപരിപാടിയിൽ കസ്തൂരി ഭായി നന്ദി അറിയിക്കും. ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന കവിയരങ്ങ് സച്ചിദാനന്ദൻ പുഴങ്കര ഉദ്ഘാടനം ചെയ്യും. തുഷാര പി.എം സ്വാഗതം വഹിക്കുന്ന കവിയരങ്ങിൽ, സുധി പനത്തടിയാണ് അധ്യക്ഷനാവുന്നത്.