ഇരുളഗോത്രഭാഷാകവിത
ആർ കെ അട്ടപ്പാടി
വേലിടെത്ത് വെതെപ്പോട്ട്
കെളെയെടുത്ത കാലത്തി
മണ്ണ്ക്കാരാ സൊണ്ണാ
മറ്നായ എമ്മ്ക്ക് ഇല്ലെ.
മാറിപ്പോസ് മെറെത്ത്പ്പോസ്
മണിയകാരാ വന്താത് നാലെ
പാട്മില്ലെ പട്ടാവ്മില്ലെ
പഞ്ചക്കാലാ കുടിവന്ത്ത്.
ഊരേവ്ട്ട് കാടെവ്ട്ട്
കടന്ത്പ്പോകാ സൊണ്ണാര്
ഓടിയൊളിങ്കാ മാട്ടേമ്മ്
കൈയ്യേ തൂക്കി നിപ്പേമ്മ്.
പട്ടയം
മലയാളം പരിഭാഷ
വേലിയടച്ച് വിത്തിട്ട്
കിളയെടുത്ത കാലത്ത്
മണ്ണുക്കാരൻ ചൊല്ലിയാൽ
മാറുവാക്ക് ഞങ്ങൾക്കില്ലാ.
മാറിപ്പോയ് മറഞ്ഞുപ്പോയ്
അധികാരി വന്നതിന്നാൽ
പണിയുമില്ലാ പട്ടായവുമില്ലാ
പഞ്ഞക്കാലം കുടിയേറി.
ഊര് വിട്ട് ഭൂമി വിട്ട്
കടന്നുപ്പോകുവാൻ പറഞ്ഞു
ഓടിയൊളിയുകയില്ലാ
കൈകലുയർത്തി നിൽക്കും…
…