HomePROFILESACTORSപ്രദീപ് ഗോപാൽ ‌ | Pradeep Gopal

പ്രദീപ് ഗോപാൽ ‌ | Pradeep Gopal

Published on

spot_img

സംവിധായകന്‍, അഭിനേതാവ്, നര്‍ത്തകന്‍ | കോഴിക്കോട്

നാടകം, റേഡിയോ, ടെലിവിഷന്‍ എന്നിവയില്‍ തുടങ്ങി മ്യൂസിക് ആല്‍ബം, നൃത്തശില്‍പം, ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി,  പരസ്യ ചിത്രം, മീഡിയ പ്രൊഡക്ഷന്‍, സിനിമ വരെയുള്ള സകല മേഖലകളിലും തന്‍റെ അടയാളപ്പെടുത്തലുകള്‍ കൃത്യമായി രേഖപ്പെടുത്തിയ അനുഗ്രഹീത കലാകാരനാണ് പ്രദീപ്‌ ഗോപാല്‍.

പഠനവും വ്യക്തിജീവിതവും

സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന ഗോപാലന്‍ നായരുടെയും ഗവ. എല്‍പി സ്‌കൂള്‍ അധ്യാപികയായിരുന്ന തങ്കമാളുവിന്റെയും മകനായി 1974ല്‍ കോഴിക്കോട് ജില്ലയിലെ കുരിക്കത്തൂരില്‍, ഉള്ളാട്ട് ചാലില്‍ കുടുംബത്തിലായിരുന്നു ജനനം.

പെരുവഴിക്കടവ് എഎല്‍പി സ്‌കൂള്‍, കുന്ദമംഗലം ഈസ്റ്റ് എയുപി സ്‌കൂള്‍, കുന്ദമംഗലം ഹയര്‍സെക്കന്ററി സ്‌കൂള്‍, നടക്കാവ് വിശ്വഭാരതി സമാന്തര കോളേജ് എന്നിവിടങ്ങളിലായാണ് ഔപചാരിക വിദ്യഭ്യാസം പൂര്‍ത്തിയാക്കിയത്.

അഭിനയ ജീവിതം

പത്താം വയസ്സില്‍ (1984) ‘എലിപുരാണം’ എന്ന നാടകത്തില്‍ അഭിനയിച്ചുകൊണ്ടാണ് കലാരംഗത്തേക്കുള്ള ചുവടുവെയ്പ്പുകള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് സ്‌കൂള്‍ സബ്ബ് ജില്ലാ തലങ്ങളിലുള്ള എല്ലാ നാടക മത്സരങ്ങളിലും സജീവ സാന്നിധ്യം ഉറപ്പിക്കുന്നതിനോടൊപ്പം പ്രശസ്ത നാടക പ്രവര്‍ത്തകനായ ടി സുരേഷ് ബാബുവുമായുള്ള ബന്ധം ആരംഭിക്കുന്നതും ഇതേ കാലത്തു തന്നെ.

ആക്റ്റ് (Alternative Theatre Culture)ന്‍റെ നേതൃത്വത്തില്‍ നടന്ന നാടക പരിശീലന കളരിയാണ് യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തെ, ഗൗരവപൂര്‍വ്വം നാടക പ്രവര്‍ത്തനങ്ങളെ സമീപിക്കുവാനുള്ള തിരിച്ചറിവിലേയ്‌ക്കെത്തിച്ചത്. രാമചന്ദ്രന്‍ മൊകേരി, കെകെ പുരുഷോത്തമന്‍ (സ്‌കൂള്‍ ഓഫ് ഡ്രാമ), ശശി നാരായണന്‍, ടി സുധാകരന്‍, വിജയന്‍ കാരന്തൂര്‍, കാളിദാസ് പെരുമണ്ണ തുടങ്ങിയവര്‍ പങ്കെടുത്ത ആ ക്യാമ്പില്‍ പ്രദീപിനോടൊപ്പം സഹോദരനും നാടക നടനുമായ സജിത്ത് കരിക്കത്തൂരും പ്രോത്സാഹനം നല്‍കി കൊണ്ട് സഹകരിച്ചിരുന്നു.

തുടര്‍ന്ന് ‘റിഥം’ കൂറ്റനാടിന്റെ അഞ്ചോളം അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ‘കല്യാണ സൗഗന്ധികം’, ‘ഷെരീഫിന്റെ ‘അടുക്കള’ കേരളോത്സവത്തില്‍ അവതരിപ്പിക്കപ്പെട്ട ‘തീന്‍ മേശയിലെ ദുരന്തം’, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നാടക മത്സരത്തില്‍ അരങ്ങേറിയ ‘ലിയോണി ദാസിന്റെ ഡയറി’, ക്യാമ്പസ് തിയ്യേറ്ററിന്റെ ഭാഗമായുള്ള ‘ഭഗവദജുകം’, ‘കരടി’, ‘പാലം’, ദേശപോഷിണിയുടെ ‘റോസ്‌മേരി പറയാനിരുന്നത്’, രാജു നരിപ്പറ്റയുടെ ‘ഷെറ്റ്സ്വാനിലെ നല്ല സ്ത്രീ’, എ രത്‌നാകരന്റെ ‘മധ്യധരണ്യാഴി’, ‘പുത്തരിച്ചോറ്’, പ്രമോദ് പയ്യന്നൂരിന്റെ സാക്ഷാത്ക്കാരത്തില്‍ ‘വിഭജനത്തിന്റെ മുറിപ്പാടുകള്‍’, ടി സുരേഷ് ബാബുവിന്റെ ‘സമാന്തരം’ പിടി റഫീഖിന്‍റെ ‘കലിംഗ’, ‘പുതുപ്പണം കോട്ട’, മാവൂര്‍ നവധാരയുടെ ‘പാട്ടബാക്കി’ (കെ ദാമോദരന്‍), എ ശാന്ത കുമാറിന്റെ ‘ജീവിക്കാനുള്ള സന്ദേശങ്ങള്‍’, ‘വൃദ്ധവൃക്ഷങ്ങള്‍’ തുടങ്ങി നൂറ്റിയിരുപതോളം പ്രാദേശിക നാടകങ്ങളിലും തെരുവ് നാടകങ്ങളിലും തന്റെ അഭിനയ സാന്നിധ്യവും പ്രാഗല്‍ഭ്യവും തെളിയിച്ചു കൊണ്ട് അരങ്ങില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചെടുക്കുകയായിരുന്നു.

പതിന്നാല് വേഷങ്ങള്‍ പകര്‍ന്നാടിയ ജയപ്രകാശ് കാര്യാലിന്റെ ‘പകര്‍ന്നാട്ട’മെന്ന നാടകം പ്രദീപിന്റെ അഭിനയ ജീവിതത്തിലെ അവിസ്മരണീയമായൊരു അനുഭവം തന്നെയായിരുന്നു. കേരള സംഗീത നാടക അക്കാദമിയുടെ മത്സരങ്ങളില്‍ വെച്ചായിരുന്നു ആ വേഷപ്പകര്‍ച്ചയുടെ പകര്‍ന്നാട്ടം പ്രേക്ഷക സമക്ഷം സാക്ഷാത്കൃതമായത്. നാടകാഭിനയ ജീവിതങ്ങളുടെ സര്‍ഗ്ഗാത്മകമായ യാത്രക്കിടയിലും ശബ്ദ സാന്നിധ്യം കൊണ്ട് കഥാപാത്രങ്ങളുടെ ഉടലും – ഉണ്‍മയുമാകാന്‍ ആകാശവാണിയുടെ ശ്രാവ്യ നാടകങ്ങളിലും സമാന്തരമായി വര്‍ത്തിച്ചു കൊണ്ട് അയാള്‍ തന്റെ പങ്ക് ശ്രോതാക്കളില്‍ അനുഭൂതി തലങ്ങളിലൂടെ എത്തിച്ചു കൊണ്ടേയിരുന്നു. എഐആര്‍ ‘ബി’ ഗ്രേഡ് ആര്‍ട്ടിസ്റ്റായ പ്രദീപ് ഇതിനോടകം തന്നെ പത്തോളം റേഡിയോ നാടകങ്ങളിലൂടെ തന്നിലുള്ള ശബ്ദ നടനെ അനാവരണം ചെയ്തു കഴിഞ്ഞു.

അരങ്ങ് ഭാഷ തീര്‍ത്ത സംഭാഷണ കലയുടെ രസപ്രവാഹത്തെ മറി കടന്നു കൊണ്ട് ‘നാട്യസ്യസം വേദനം സര്‍വ്വം’ എന്ന ഭരതമുനിയുടെ അര്‍ഥ വാക്യങ്ങളെ അനുധാവനം ചെയ്തു കൊണ്ട് 17ാമത്തെ വയസ്സില്‍ നൃത്ത ലോകത്തേക്ക് ചുവടുകള്‍ വെയ്ക്കാന്‍ തുനിഞ്ഞ പ്രദീപിന്റെ അഭിനയാന്വേഷണങ്ങളുടെ അഗ്രസ്സീവ്‌നെസ്സ് തിരിച്ചറിയേണ്ടതും അരങ്ങുകളില്‍ അയാള്‍ തീര്‍ത്ത അഭിനയാനുഭവങ്ങളുടെ പാഠഭേദങ്ങളായാണ് ‘ശ്രീകലാലയ’മെന്ന നൃത്ത വിദ്യാലയത്തിന്റെ ആചാര്യന്‍ കലാമണ്ഡലം സത്യവൃതനായിരുന്നു പ്രദീപിന്റെ നാട്യ ഗുരു. ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും പതിനഞ്ച് വര്‍ഷത്തെ പരിശീലനം ആര്‍ജിച്ചു കൊണ്ട് ‘നാട്യശ്രീ’ ബിരുധവും 32ാമത്തെ വയസ്സില്‍ തന്റെ കലാ സമ്പാദ്യ പദ്ധതിയില്‍ നിക്ഷേപിച്ചിരുന്നു. അതില്‍ നിന്നും ഉറവ് പൊട്ടിയൊഴുകിയതാണ് ‘മായാശൈല’മെന്ന മാസ്മരിക ദൃശ്യാനുഭവം !

‘മായാശൈല’മെന്ന നൃത്ത ശില്പം മാജിക്കല്‍ റിയലിസത്തിന്റെ വേറിട്ടൊരു പരിണാമഗതിയായിരുന്നു. ബാലി/സുഗ്രീവ കഥകളുടെ എപ്പിക് നരേഷന്‍ സൃഷ്ടിച്ച പൗരാണികമായ അരാത്മീയ കുളിരിന്റെയും, വ്യാജാലങ്കാരങ്ങളാല്‍ ഉത്ഭവം കൊണ്ട് ചമല്‍ക്കാരങ്ങളെയും ഭേദിച്ച് ചിതറി തെറിച്ചു കൊണ്ടുള്ളൊരു മാജിക്കല്‍ ഇന്റര്‍പ്രറ്റേഷന്‍. പരമ്പരാഗത നൃത്ത ശില്പ ഘടനയില്‍ നിന്നു കൊണ്ടു തന്നെ നടത്തിയ ഒരു ഉത്താധുനിക പരീക്ഷണം തന്നെയായിരുന്നുവത്. കാരണം ‘സംവേദന’മെന്ന ഏക രൂപ മാത്രമായിരുന്നു അതിനാധാരം. വാമൊഴികള്‍ തീര്‍ത്ത ഭാഷണ സാധ്യതകള്‍ പാടെ നിരാകരിച്ചു കൊണ്ട് പ്രേക്ഷകനുമായുള്ള സംവേദനത്വം പൂര്‍ണ്ണമാക്കുന്നതിവിടെ ആകാരവടിവുകളുടെ ശരീര ഭാഷയാലും അളന്ന് മുറിച്ചെടുത്ത നൃത്തച്ചുവടുകളാലും ഭാവ ലോകങ്ങളുടെ സമസ്ത പ്രപഞ്ചവും ചമയ്ക്കുന്ന മുഖാഭിനയങ്ങളുടെ സമ്മിശ്ര രസതന്ത്രങ്ങളിലൂടെയാണ്.

കലാമണ്ഡലം സത്യവൃതന്റെ സ്‌ക്ഷാത്കാരത്തില്‍ അരങ്ങേറിയ ഈ നൃത്ത ശിലപത്തിന് പിറകില്‍ തുടര്‍ച്ചയായ ഒരു വര്‍ഷക്കാലത്തിന്റെ പരിശീലന വഴക്കങ്ങളുണ്ട്. കഥകളിയും – മോഹിനിയാട്ടവും, കളരിയും – തെയ്യവും – തുള്ളലും, കേരള നടനവും – നാടോടിനൃത്തവും സമന്വയിപ്പിച്ചു കൊണ്ടുള്ള ‘മായാശൈലം’ പ്രദീപിന്റെയുള്ളിലുള്ള നടന്‍ / നര്‍ത്തകന്‍ ദ്വന്ദങ്ങളെ പൊളിച്ചെഴുതുക തന്നെയായിരുന്നു. ‘കല’ കലാപമാകുന്നതും ഇത്തരം ചില വിചിത്ര പരീക്ഷണങ്ങളുടെ ദൃശ്യാനുഭവങ്ങള്‍ ഉടലെടുക്കുമ്പോള്‍ തന്നെയാണ്.

സംവിധാനം

വര്‍ഷം 2000ത്തോടുകൂടിയാണ് പ്രദീപിന്റെ അരങ്ങാനുഭവങ്ങള്‍ ‘സ്‌ക്രീന്‍’ എന്ന ദൃശ്യ മാധ്യമ സാധ്യതകളുമായി കണ്ണി ചേര്‍ക്കപ്പെടുന്നത്. അഭിനയ രംഗത്ത് നിന്നുമുള്ള ആദ്യ ചുവടുമാറ്റ പരീക്ഷണമായിരുന്നു അത്. ദൂരദര്‍ശന്‍ 4-ല്‍ സംപ്രേക്ഷണം ചെയ്യപ്പെട്ട ‘നിറം’എന്ന റിയാലിറ്റി ഷോയുടെ സഹസംവിധായകനായിട്ടായിരുന്നു തുടക്കം. അന്‍പത് എപ്പിസോഡുകള്‍ പിന്നിട്ട ആ പരമ്പരയ്ക്ക് പിറകെ, സൂര്യ ടിവിയ്ക്ക് വേണ്ടി മുംബൈയില്‍ ചിത്രീകരിച്ച് ‘നൃത്തോത്സവ’മെന്ന സൃഷ്ടിക്ക് പിറകിലും എപ്പിസോഡ് ഡയറക്ടറായി പ്രദീപ് തന്റെ സര്‍ഗ്ഗാത്മക വൈഭവം പങ്കു വെയ്ക്കുകയുണ്ടായി.

2004ല്‍ തന്റെ സുഹൃത്തും ക്യാമറാമാനുമായ ബിജു സുവര്‍ണ്ണയും ചേര്‍ന്ന് ‘സുവര്‍ണ്ണ മീഡിയ പ്രൊഡക്ഷന്‍’ എന്ന സ്റ്റുഡിയോ കോഴിക്കോട് സ്ഥാപിച്ചതോടു കൂടി പൂര്‍ണ്ണമായും ദൃശ്യ മാധ്യമ രംഗത്തോട് ഇഴുകി ചേരുകയായിരുന്നു പ്രദീപ്. നിരവധി ഡോക്യുമെന്ററികളും ഹ്രസ്വ ചിത്രങ്ങളും പരസ്യ ചിത്രങ്ങളും ഒരുക്കിക്കൊണ്ട് ഇതിനോടകം തന്നെ അയാള്‍ ദൃശ്യ ലോകവുമായി സമരസപ്പെട്ടു കൊണ്ട് തന്റേതായ ഒരിടം കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. ഇവയ്ക്ക് പിറകെ മൂന്നു ഭാഷകളിലായി (മലയാളം, കന്നഡ, തമിഴ്) അറുപതോളം മ്യൂസിക് ആല്‍ബങ്ങളും എണ്ണമറ്റ കോര്‍പ്പറേറ്റ് പ്രൊഫൈലുകളും സിഗ്നേച്ചര്‍ ചിത്രങ്ങളും പ്രദീപിന്റെ സംഭാവനയായിട്ടുണ്ട്.

അംഗീകാരങ്ങള്‍, പുരസ്കാരങ്ങള്‍

 • 2013ലെ മിന്‌സ്ട്രി ഓഫ് സയന്‍സ് ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ‘ജേര്‍ണി’
 • 2009ലെ ടെലിവിഷന്‍ ചേമ്പര്‍ ഓഫ് കേരള ഫെസ്റ്റിവലില്‍ മികച്ച ഹ്രസ്വ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ‘വൺസ് അപ്പോൺ എ ടൈം’
 • 2015ലെ ഇന്റര്‍നേഷണല്‍ ഷോര്‍ട് ഫിലിം ഫെസ്റ്റിവലില്‍ (ഗോവ) തിരഞ്ഞെടുക്കപ്പെട്ട ‘വെയിറ്റിങ് ഫോര്‍’
 • 2012ല്‍ നടന്ന റിപ്പോര്‍ട്ടര്‍ ചാനലിന്റെയും മീഡിയ വണ്‍ ചാനലിന്റെയും ഷോര്‍ട് ഫിലിം ഫെസ്റ്റിവലുകളില്‍ തെരഞ്ഞെടുക്കപ്പെട്ട ‘ബ്ലഡ് ലസ്റ്റ്’
 • കേരളാ സ്റ്റേറ്റ് ഫിലിം ഓഡിയന്‍സ് കൗണ്‍സിലിന്റെ ഹ്രസ്വ ചിത്രമേളയില്‍ മികച്ച ആല്‍ബം സംവിധായകനുള്ള അവാര്‍ഡ് നേടിയ ‘മഴയില്‍’
 • കെഎസ്എഫ്എസിയുടെ തന്നെ 2008ലെ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം നേടിയ ‘സാക്രിഫൈസ്’ തുടങ്ങി 150 വര്‍ഷത്തെ മലബാറിന്റെ ചരിത്രവും ബാങ്കുകളുടെ വികാസ പരിണാമങ്ങളും കോര്‍ത്തിണക്കികൊണ്ട് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു വേണ്ടി സാക്ഷാത്കാരം ചെയ്ത ‘ദി ലിവിങ് ലെജന്റ്’
 • ലൈംഗിക തൊഴിലാളികളുടെ ജീവിതം നിര്‍വ്വചനം ചെയ്ത ‘ഷെല്‍ട്ടര്‍’ (ഡോക്യുമെന്ററി)
 • ബാലപീഡനത്തിന്റെ ഇരുള്‍ വഴികള്‍ അടയാളപ്പെടുത്തുന്ന ‘ദ് ലോസ്റ്റ് യെല്ലോ ഫ്ലവേഴ്‌സ്’
 • ബ്രീത്ത്, അറിവ് തുടങ്ങി ഒട്ടനവധി സൃഷ്ടികളും അവയ്ക്കുള്ള അംഗീകാരങ്ങളും പ്രദീപിന്റെ ദൃശ്യമാധ്യമ ജീവിതത്തില്‍ രേഖപ്പെടുത്തി കഴിഞ്ഞിരിക്കുന്നു.

സിനിമ

ഉള്ളിലുള്ള നടനബോധം ഇടയ്ക്കിടെ കെട്ട്‌പൊട്ടുമ്പോള്‍ കഥാപാത്രങ്ങളിലേയ്ക്കുള്ളൊരു പരകായ പ്രവേശവും അദ്ദേഹം വെള്ളിത്തിരയിലൂടെ സാധ്യമാക്കാറുണ്ട്. ആലഞ്ചേരി തമ്പ്രാക്കള്‍, രഞ്ജിത്തിന്റെ പാലേരിമാണിക്യം, കോപ്പയിലെ കൊടുങ്കാറ്റ്, തുടങ്ങിയ ചിത്രങ്ങളതിന് ഉദാഹരണം. പ്രതി ഒന്നാം സാക്ഷി എന്ന കഥാചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടറായും , ബിഗ് സല്യൂട്ട് എന്ന ചിത്രത്തിന്റെ കോ ഡയറക്ടറായും പ്രവർത്തിച്ചു.

പുതിയ പുതിയ പദ്ധതികളിലൂടെ തന്റെ കലാ സങ്കല്‍പങ്ങള്‍ ആവിഷ്‌കരിക്കാന്‍ അവിരാമമായ അന്വേഷണങ്ങളും ആര്‍ജിതമായ ആത്മ വിശ്വാസത്തിന്റെ കരുത്തില്‍ പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ് പ്രദീപ് ഗോപാല്‍.

Pradeep Gopal പ്രദീപ് ഗോപാൽ

Pradeep Gopal പ്രദീപ് ഗോപാൽ

Pradeep Gopal പ്രദീപ് ഗോപാൽ

Pradeep Gopal പ്രദീപ് ഗോപാൽ

Pradeep Gopal പ്രദീപ് ഗോപാൽ

pradeep gopal athma online - 03
national award ceremony
pradeep gopal athma online - 02
whith amol palekar

pradeep gopal athma online - 06 pradeep gopal athma online - 04 pradeep gopal athma online - 05 pradeep gopal athma online - 07

pradeep gopal athma online - 08
kerala television chamber award

pradeep gopal athma online - 09

pradeep gopal athma online - 11
മായശൈലം

pradeep gopal athma online - 10 pradeep gopal athma online - 13 pradeep gopal athma online - 12

pradeep gopal athma online - 16
ദ്വീപ് നാടകത്തിൽ നിന്ന്

pradeep gopal athma online - 14 pradeep gopal athma online - 15 pradeep gopal athma online - 18

pradeep gopal athma online - 17
പാട്ടബാക്കി നാടകത്തിൽ
pradeep gopal athma online - 01
OSDD യുടെ ആദരം

 

Pradeep Gopal

Director, Actor, Dancer | Kozhikode

Pradeep Gopal is a well-respected artist who has recorded his marks in all the fields of drama, dance, short film, documentary, ad film, media production, and cinema.

Education and Personal Life

Born in 1974, at Kurikkathur a small village in Kozhikode district as the son of Gopalan Nair, Co-operative Bank employee and Thankamalu, Govt. LP school teacher, as a member in Ullat Chalil family.

Completed his education from Peruvazhikkadavu ALP School, Kunnamangalam East AUP School, Kunnamangalam Higher Secondary School, and Nadakkavu Vishwa Bharathi Parallel College.

Started his journey in the field of art by acting in a drama named Elipuranam (1984) at the age of 10. Also participated in all drama competitions at school sub-district levels. At that time itself, he had started his relationship with well-known drama artist T Suresh Babu.

A drama workshop conducted by ACT (alternative theatre culture) made him think seriously about the career as an artist. His brother and drama artist Sajith Karikkathoor also participated in that workshop. Ramachandran Mokeri, KK Purushothaman (School of Drama), Shashi Narayanan, T Sudakaran, Vijayan Karanthur, and Kalidas Perumanna participated in that camp.

He presented and proved his talents by acting in about 120 local dramas and street-plays. It is comprising of the following dramas:

 • Rythm Kootanad Award winning drama named ‘Kalyana Saugandhikam’, Shareef’s ‘Adukkala’
 • ‘Theen Meshayile Durantham’ (Presented in Keralolsavam)
 • ‘Bhagavadajalakam’ presented in Kochin Shipyard Drama Competition conducted on behalf of Campus Theatre
 • ‘Karadi’, ‘Paalam’, ‘Liony Dhoosinte Diary’, ‘Rosemary Parayanirunnath’ of Deshaposhini
 • Raju Narippata’s ‘Shetvanile Sthree’
 • Rathnakaran’s ‘Madhya dharanyayi’, ‘Putharichor’
 • Pramod Payyannur’s ‘Vibhajanathinte Muripadukal’
 • T Suresh Babu’s ‘Samantharam’
 • PT Rafeeq’s ‘Kalinga’, ‘Puthuppanamkotta’, ‘Paattabhakki’ (K Damodaran) of Mavoor Navadhara
 • A Shanthakumar’s ‘Jeevikkanulla Santheshangal’, ‘Vritha Vrikshangal’ etc.

Pradeep acted 14 roles in ‘Pakarnnattam’ Jaya Prakash Karyat’s drama, which was one of the great experiences in his acting career. It was at Kerala Sangeetha Nadaka Academy’s competition. During the creative journey of acting, he brought his audience to hear him acting with his voice in Aakashavani. Pradeep, an AIR ‘B’ grade artist, has already unveiled a voice actor who has done more than ten radio plays.

Pradeep passed out the conversational plays and step into the art of dance by pursuing Bharathamuni’s ‘Natya Syamsamvedanam Sarvam’ by the age of 17. Pradeep’s expression trainer was Kalamandalam Satyavaryar, of Sree Kalalaya. He got graduated in Natyashree at the age of 32 after 15 years of training in Bharatnatyam and Kuchuppudy. ‘Mayashailam’, a wonderful play was the result of this.

‘Mayashailam’ is a different transformation of magical realism. A magical interpretation of the ancient epic narration of Bali / Sugriva stories and fairytales. This was a very advanced experiment performed out of traditional dance style. Interpretation is the only base for it. The possibility of the spoken language is completely disapproved here and it conversed with audience through body language, facial expressions and dance steps. The dance scene performed with the help of Kalamandalam Satyavrithan is a result of training for a period of one year. This mixture of Kathakali – Mohiniyattam, Kalari – Theyyam – Thullal, Kerala nadanam – Folkdance overwritten the duality as an actor and dancer inside Pradeep. Art becomes a riot when it comes to the visual experiences of such strange experiments.

Direction

Pradeep’s experiences are linked to the visual media possibilities of ‘screen’  started in the year 2000. It was the first step test from beyond acting. He was the assistant assistant director of the reality show ‘Niram’ in Doordarshan. After the successful series of fifty episodes, He worked as Episode Director at Surya TV for ‘The Narthotozha’.

In 2004, joining hands with his friend and cameraman Biju Suvarna, he established a studio named ‘Suvarna Media Production’ at Kozhikode. He has already found a place for him in the world of visualization by preparing many documentaries, short films, and ad films. It was followed by over 60 music albums, corporate profiles and signature films in three languages (Malayalam, Kannada, Tamil) as Pradeep’s contribution.

Awards and Recognition

 • ‘Journey’, National Award for the best second film in Ministry of Science Festival 2013
 • ‘Once Upon A Time’, the best short film of TV Chambers of Kerala Festival 2009
 • ‘Waiting For’ nominated in International Short Film Festival(Goa) 2015
 • ‘Bloodless’ selected in short film festivals conducted by Reporter channel and Media One channel in 2012
 • ‘Mazhayil’ won the best Album Director in Kerala State Film Audience Council’s Short Film Festival
 • ‘Sacrifice’ – Best Documentary Film Award 2008 of KSFC
 • ‘The Living Legend’ directed for State Bank of India telling the history of Malabar and the growth and development of banks since 150 years, ‘Shelter’ a documentary based on the life of sex workers
 • ‘The Lost Yellow Flowers’ based on the hardships of child labour,
 • ‘Breath’, ‘Arivu’ etc are the noted works and achievements in Pradeep’s directional career.

Cinema

He entered the cine field when the actor in him start out act inside him. And he acted in ‘Aalancheri Thambrakkal’, Ranjith’s ‘Palerimanikyam’ and ‘Copayile Kodumkattu’. Moreover, he worked as Chief Associate Director of the movie ‘Prathi Onnam Sakshi’.and Co-Director of the movie ‘big salute’

Pradeep Gopal has been working hard to interpret his ideas and imaginations through new discoveries and new projects.

Reach out at:

Aranoli Edathil
Kurikkathoor, Kunnamangalam
Kozhikode
Mobile: 9847438630

ആത്മ ഓൺലൈനിൽ പ്രൊഫൈൽ പ്രസിദ്ധീകരിക്കാൻ :
ബന്ധപ്പെടുക: 8078816827

Latest articles

വാണി ജയറാം അന്തരിച്ചു

ഇന്ത്യൻ സിനിമയിലെ സുന്ദരശബ്ദങ്ങളിലൊന്ന് വിടപറഞ്ഞു. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച സിനിമാ പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു.78...

തിരസ്കൃതന്റെ സാക്ഷ്യപത്രമെത്തുന്നു

പ്രേക്ഷകനോട് സംവദിക്കാൻ ഏകാംഗനാടകത്തോളം മികച്ച മറ്റൊരു കലാരൂപമില്ല. വിവിധ ഭാവങ്ങളിലേക്ക് അനുമാത്രം മിന്നിമാറാൻ കെല്പുള്ള ഒരു അഭിനേതാവിന് മാത്രമേ...

ഖബർ

കവിത ജാബിർ നൗഷാദ് എന്റെ അനന്തതാവളം ഇവിടെയാവരുതെന്ന് ഞാൻ പണ്ടേ തീരുമാനിച്ചുറപ്പിച്ചതാണ്. ഇവിടുത്തെ മൈലാഞ്ചിയിലകൾക്ക് പ്രത്യേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ല. മഞ്ചാടിമരങ്ങളുടെ ഇലകളിൽ നിറയെ പച്ചുറുമ്പുണ്ട്. അഴിച്ചിട്ട ചെരുപ്പിൽ കയറിനിന്ന് എനിക്ക് വേണ്ടി യാസീൻ ഓതുമ്പോൾ നിങ്ങളുടെ (മെയിൽ ഒൺലി) കാലിലോ,...

ആത്മാവിൽ നിന്ന് അടർന്നു വീഴുന്ന ഇലകൾ

ആത്മാവിന്റെ പരിഭാഷകള്‍ സിനിമ ,കവിത ,സംഗീതം (ഭാഗം 5) ഡോ. രോഷ്നിസ്വപ്ന   ""മടക്കിപ്പിടിച്ച വിരലുകൾ പൊട്ടിക്കാതെ നമുക്ക്‌ നിവർത്താനാവില്ല"" -കൽപ്പറ്റ നാരായണൻ ആനന്ദിന്റെ കാഴ്ച എന്ന കഥയിൽ ""ഓർമ്മയാണോ, കാഴ്ചയാണോ, സ്പർശമാണോ,...

More like this

വാണി ജയറാം അന്തരിച്ചു

ഇന്ത്യൻ സിനിമയിലെ സുന്ദരശബ്ദങ്ങളിലൊന്ന് വിടപറഞ്ഞു. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച സിനിമാ പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു.78...

തിരസ്കൃതന്റെ സാക്ഷ്യപത്രമെത്തുന്നു

പ്രേക്ഷകനോട് സംവദിക്കാൻ ഏകാംഗനാടകത്തോളം മികച്ച മറ്റൊരു കലാരൂപമില്ല. വിവിധ ഭാവങ്ങളിലേക്ക് അനുമാത്രം മിന്നിമാറാൻ കെല്പുള്ള ഒരു അഭിനേതാവിന് മാത്രമേ...

ഖബർ

കവിത ജാബിർ നൗഷാദ് എന്റെ അനന്തതാവളം ഇവിടെയാവരുതെന്ന് ഞാൻ പണ്ടേ തീരുമാനിച്ചുറപ്പിച്ചതാണ്. ഇവിടുത്തെ മൈലാഞ്ചിയിലകൾക്ക് പ്രത്യേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ല. മഞ്ചാടിമരങ്ങളുടെ ഇലകളിൽ നിറയെ പച്ചുറുമ്പുണ്ട്. അഴിച്ചിട്ട ചെരുപ്പിൽ കയറിനിന്ന് എനിക്ക് വേണ്ടി യാസീൻ ഓതുമ്പോൾ നിങ്ങളുടെ (മെയിൽ ഒൺലി) കാലിലോ,...