സജീഷ് എസ്. നായർ – Sajeesh S. Nair

0
781

നടന്‍, സംവിധായകൻ
മലപ്പുറം

നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നിങ്ങനെയുള്ള വ്യത്യസ്ത വിശേഷണങ്ങളില്‍, കഴിഞ്ഞ 20 വർഷമായി നാടകം, ടെലി ഫിലിം, ഷോർട്ട് ഫിലിം, സിനിമ തുടങ്ങിയ മാധ്യമങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന പ്രതിഭയാണ് സജീഷ് എസ്. നായര്‍. കലാസാസ്കാരിക സദസ്സുകളിലെ സ്ഥിരം സാന്നിധ്യമാണ്. 

1978 മെയ് 20 ന് മലപ്പുറം ജില്ലയിലെ കാവനൂരിൽ എ.കെ സുകുമാരൻ നായര്‍ വിജയലക്ഷ്മി ദമ്പതികളുടെ മകനായി ജനനം. അഭിനയിക്കുവാനുള്ള മോഹവും വ്യഗ്രതയും തന്നെയാണ് ഇദ്ദേഹത്തെ രചനയിലേക്കും സംവിധാനത്തിലേക്കും നയിച്ചത്.  മലപ്പുറത്ത്  QCDL, KWA – യിൽ കെമിസ്റ്റ് ആയി ജോലി ചെയ്തുവരുന്നു. ഇപ്പോൾ മലപ്പുറം ജില്ലയിലെ തിരുവാലി തോടായത്ത് താമസിക്കുന്നു.

സ്കൂൾ, കോളേജ് തലങ്ങളിൽ മികച്ച നടനുള്ള പുരസ്കാരം നിരവധി തവണ കരസ്ഥമാക്കിയ സജീഷ്, നാടകം, മൈം തുടങ്ങിയവയില്‍ യൂണിവേര്‍സിറ്റി ഇന്റര്‍സോൺ തലങ്ങളിൽ വിജയി കൂടിയാണ്. 

14 നാടകങ്ങൾക്ക് രചനയും, 8 നാടകങ്ങൾക്ക് സംവിധാനാവും നിര്‍വഹിച്ച സജീഷ്, 24 നാടകത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.  നിലവില്‍, ‘വിശപ്പ്’ എന്ന ഒറ്റയാൾ നാടകം ചെയ്തുവരുന്നു. രചന, സംവിധാനം, അവതരണം, ചമയം തുടങ്ങി എല്ലാം സജീഷ് ഒറ്റയ്ക്ക് തന്നെയാണ് നിർവ്വഹിക്കുന്നത്. ഒറ്റയാൾ നാടകമാണ്.

10 ഹ്രസ്വചിത്രങ്ങള്‍ക്ക് രചനയും സംവിധാനവും നിര്‍വഹിച്ച ഇദ്ദേഹം ഏഴ് ഹ്രസ്വചിത്രങ്ങളില്‍ തന്റെ നടന വൈഭവം തെളിയിക്കുകയും ചെയ്തു. ഒരു ടെലിഫിലിമം ചെയ്തിട്ടുണ്ട്.  ഇവയ്ക്കെല്ലാം പുറമെ ഡോക്ടർമാരുടെ ജീവിതപ്രശ്നങ്ങളെ ഇതിവൃത്തമാക്കി സുരേഷ് ഇരിങ്ങല്ലൂർ സംവിധാനം ചെയ്ത ‘സ്റ്റെതസ്കോപ്പ് എന്ന സിനിമയിൽ ഡോ ശ്രീകാന്ത് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

ജീവിത പങ്കാളി: ഭവിത
മക്കൾ: ലക്ഷ്മി നയന, ലക്ഷ്മി നികേത
സഹോദരങ്ങൾ: സുരേഷ് എസ്. നായർ,രാജേഷ് (Late)

പ്രധാന പ്രോജക്ടുകൾ

നാടകം: കാപ്പൊലി, ധർമ്മക്ഷേത്ര കുരുക്ഷേത്ര, കലി, രാവണസീത…
ടെലിഫിലിം: അരുത്, ഡോക്ടർ
ഷോര്‍ട്ട് ഫിലിം: സോഷ്യൽ മീഡിയകളിൽ ഹിറ്റ് ആയ ‘ചാരായം ഷോപ്പ്’ അഥവാ ‘എപ്പിഡോസ്’, മെറ്റമോർഫോസിസ്, പ്രവാസി..

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]

Sajeesh S. Nair

Actor, Director
Malappuram

Sajeesh S. Nair is an artist who has been performing different roles like Actor, Script Writer, Director etc, in different media like Drama, Tele film, Short Film and Cinema, for last 20 years. Sajeesh is a permanent participant in the artistic circles.

He was born on 20 May 1978 to A K Sukumaran Nair and Vijayalakshmi, at Kavanur in Malappuram district and now residing at Thodayam, Thiruvali. Desire and solicitude for acting lead him to script writing and direction. At present, he is working as a chemist at QCDL, KWA, Malppuram.

He won best actor awards many times, at school level and he bagged achievements in Drama, Mime, Mono Act at University Inter zone competitions. 

He had scripted 14 Dramas and directed 8. Moreover, Sajeesh had acted in 24 Dramas too. At present, he is performing a solo show named ‘Vishappu’ in which he himself does Scrip, Direction, Presentation and Makeup. 

He worked as a Script writer and Director in 10 Short Films and acted in 7 Short films. He worked in One Tele film too. He played the role of Dr. Sreekanth in the film named ‘Stethoscope’ directed by Suresh Iringallur. Problems faced by the doctors  is the main theme of the film.

Spouse : Bhavitha
Children: Lakshmi Nayana & Lakshmi Niketha.
Brothers: Suresh S. Nair, Rajesh (Late)

Main projects

Short film: Metamorphosis, Pravasi, Torpedo, Eppidose etc.
Telefilm: Aruth, Doctor
Drama: Kappoli, Dharmakshethra Kurukshethra, Kali, Ravanseetha

Reach out at:

Vaikhari
Thodayam, Thiruvali
Malappuram
Mob: 9447468430
sajeshvaikhari@gmail.com

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]

 


ആത്മ ഓൺലൈനിൽ പ്രൊഫൈൽ പ്രസിദ്ധീകരിക്കാൻ :
ബന്ധപ്പെടുക: +91 96568 68286, +91 9846152292

LEAVE A REPLY

Please enter your comment!
Please enter your name here